ജനപ്രിയ സ്പൈ ത്രില്ലർ വെബ് സീരീസ് 'ദി ഫാമിലി മാൻ' നാലാം സീസണോടെ അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുംബൈ: 'ദി ഫാമിലി മാൻ' മൂന്നാം സീസണിൽ ദേശി ജെയിംസ് ബോണ്ട് 'ശ്രീകാന്ത് തിവാരി' ആയി മനോജ് ബാജ്‌പേയ് വീണ്ടും എത്താന്‍ ഇരിക്കുകയാണ്. ഈ സൂപ്പർഹിറ്റ് വെബ് സീരീസിന്‍റെ മൂന്നാം സീസണിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അതേസമയം, ജനപ്രിയ സ്പൈ ത്രില്ലര്‍ നാലാം സീസണോടെ അവസാനിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ദി ഫാമിലി മാൻ' സീരിസിന്‍റെ സൃഷ്ടാക്കളായ രാജും ഡികെയും സീരീസ് നാലാം സീസണോടെ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം.
'ദി ഫാമിലി മാൻ' സീസണ്‍ 3യുടെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. അതേസമയം, നിർമ്മാതാക്കളായ രാജും ഡികെയും ഇതിനകം തന്നെ നാലാം സീസൺ സീരിസിന്‍റെ ഫിനാലെയായി തീരുമാനിച്ചുവെന്നാണ് മിഡ്-ഡേ റിപ്പോർട്ട് പറയുന്നത്.
'മൂന്നാം സീസണിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്, ഈ സീസണ്‍ ഗംഭീരമായി വരുന്നുവെന്നാണ് അണിയറക്കാരുടെ വിവരം. ഇതോടൊപ്പം നാലാം പതിപ്പുമായി മുന്നോട്ട് പോകാനുള്ള ചർച്ചയും നടക്കുന്നുണ്ട്. നാലാം സീസണോടെ ഫാമിലി മാന്‍ അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ അതില്‍ അന്തിമ തീരുമാനത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കാനും ഇടയുണ്ട്' മിഡ്-ഡേ റിപ്പോർട്ട് പറയുന്നു.
'ദി ഫാമിലി മാൻ' 2019-ലാണ് ആദ്യസീസണ്‍ പ്രീമിയർ ചെയ്തത്. ഫാമിലി ഡ്രാമയ്ക്കൊപ്പം സ്പൈ ത്രില്ലറായി ഒരുക്കിയ ഈ സീരീസ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മനോജ് ബാജ്‌പേയി, പ്രിയാമണി, ഷരീബ് ഹാഷ്മി എന്നിവർ അഭിനയിച്ച ഷോ വൻ ഹിറ്റായിരുന്നു.
കങ്കണയുടെ 'എമര്‍ജന്‍സി' സിനിമ നിരോധിക്കണം: പഞ്ചാബില്‍ പ്രതിഷേധം
'ദില്‍സേയ്ക്ക്' ശേഷം ഷാരൂഖിനൊപ്പം വീണ്ടും അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി മനീഷ കൊയ്‌രാള