ഇനി ഒടിടിയില്‍ കാണാം; 'ക്വീന്‍ എലിസബത്ത്' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

By Web Team  |  First Published Feb 1, 2024, 4:58 PM IST

അച്ചുവിന്‍റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്‍മിനും


മീര ജാസ്മിന്‍, നരേന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 29 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റൊമാന്‍റിക് കോമഡി എന്റർടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മീര ജാസ്മിനും നരേനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ 5 ലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുക. ഫെബ്രുവരി 14 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 

വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേർന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Latest Videos

undefined

അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ചിത്രമാണിത്. അർജുൻ ടി സത്യന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, ഗാനരചന ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം എം ബാവ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം ആയീഷ ഷഫീർ സേഠ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണല, സ്റ്റിൽസ് ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ് ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ മനു.

ALSO READ : ഈ വിജയത്തിന് തിളക്കമേറെ! കേരളത്തിലെ ഏറ്റവും മികച്ച കളക്ഷനുമായി ധനുഷ്; ആ സംഖ്യ മറികടന്ന് ക്യാപ്റ്റന്‍ മില്ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!