11 മാസത്തെ കാത്തിരിപ്പിന് അവസാനം; 'ഗോളം' നായകന്‍റെ പ്രണയചിത്രം സ്ട്രീമിംഗ് തുടങ്ങി

By Web Team  |  First Published Dec 7, 2024, 8:04 AM IST

ഈ വര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ചിത്രം


മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ഗോളം അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവിനെ നായകനാക്കി സാജിദ് യഹ്യ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഖല്‍ബ് എന്ന ചിത്രമാണ് ഒടിടിയില്‍ പുതുതായി എത്തിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മറ്റ് പല റിലീസുകളും ഉള്ളതിനാല്‍ തിയറ്ററുകളില്‍ ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് ആവശ്യത്തിന് ലഭിച്ചിരുന്നില്ല. കാര്യമായ വിജയവും ആയില്ല. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോഴെന്ന ചോദ്യം അണിയറക്കാരോട് പ്രേക്ഷകരില്‍ ഒരു വിഭാഗം നിരന്തരം ഉയര്‍ത്തിയിരുന്നു. നീണ്ട 11 മാസത്തിന് ശേഷം ആ ചോദ്യത്തിന് ഉത്തരം ആയിരിക്കുകയാണ്.

പ്രമുഖ ഒടടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് പ്രൈം വീഡിയോയില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചു. നേഹ നസ്നീൻ ആണ് ചിത്രത്തിലെ നായിക. ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന 'ഖൽബി'ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍മാരായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസിം ഹാസിം, അബു സലിം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. 

Latest Videos

ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. സാജിദ് യഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്. ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ പ്രകാശ് അലക്സ്, സംഗീത സംവിധാനം പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, ഗാനരചന സുഹൈൽ എം കോയ, പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി, ആർട്ട് അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂസ് സമീറ സനീഷ്, മേക്കപ്പ് നരസിംഹ സ്വാമി, സ്റ്റണ്ട് മാഫിയ ശശി, ഫിനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, കോറിയോഗ്രഫി അനഘ, റിഷ്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിജിത്ത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ് ഫൈസൽ ഷാ, ജിബി ദേവ്, റാസൽ കരീം, ടിന്റൊ പി ദേവസ്യ, കരീം മേപ്പടി, രാഹുൽ അയാനി, മിക്സിംഗ് അജിത്ത് ജോർജ്, എസ്എഫ്എക്സ് ദനുഷ് നയനാർ, വിഎഫ്എക്സ് കോകനട്ട് ബഞ്ച് ക്രിയേഷൻസ്, കാസ്റ്റിംഗ് അബു വളയംകുളം, സ്റ്റിൽസ് വിഷ്ണു എസ് രാജൻ, ഡിഐ ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് സജുമോൻ ആർ ഡി, ടൈറ്റിൽ നിതീഷ് ഗോപൻ, ഡിസൈൻസ് മക്ഗഫിൻ.

ALSO READ : വേറിട്ട കഥാപാത്രമായി സുരാജ്; 'ഇഡി'യിലെ 'നരഭോജി' സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!