ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സീക്വല്‍
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുനെ ടൈറ്റില്‍ കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഇത്രയും ഹൈപ്പ് നേടാന്‍ കാരണം 2021 ല്‍ പുറത്തെത്തിയ ആദ്യ ഭാഗമാണ്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 360 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ആദ്യഭാഗത്തെ നിഷ്പ്രഭമാക്കുന്ന കളക്ഷന്‍ കണക്കുകളാണ് പുഷ്പ 2 ല്‍ നിന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ട് തന്നെ ഞെട്ടിക്കുന്നതാണ്.
ലോകമാകമാനം 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ യലമഞ്ചിലി രവി ശങ്കര്‍ ചിത്രത്തിന്‍റെ മുംബൈ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ക്രീന്‍ കൗണ്ട് ആണ് ഇത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ബിഗസ്റ്റ് റിലീസ് ഉണ്ടാവാറുള്ള ബോളിവുഡില്‍ പോലും ഒന്നാം സ്ഥാനത്തുള്ള ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ 8000 സ്ക്രീനുകളിലായിരുന്നു എത്തിയത്. കെജിഎഫ് 2 7000 സ്ക്രീനുകളിലും രജനികാന്ത് ചിത്രം 2.0 6900 സ്ക്രീനുകളിലും റിലീസ് ചെയ്ത് മുന്‍പ് വിസ്മയിപ്പിച്ചിട്ടുണ്ട്.
undefined
ഇന്ത്യന്‍ മുഖ്യധാരാ സിനിമയിലെ നാഴികക്കല്ലുകളില്‍ ഒന്നായ ബാഹുബലി 2 6500 സ്ക്രീനുകളിലും രാജമൗലിയുടെ തന്നെ ആര്‍ആര്‍ആര്‍ 6000 സ്ക്രീനുകളിലും രണ്‍ബീര്‍ കപൂര്‍ ചിത്രം ബ്രഹ്‍മാസ്ത്ര 5000 സ്ക്രീനുകളിലുമാണ് റിലീസ് ചെയ്യപ്പെട്ടത്. അതേസമയം ഏറ്റവുമധികം ഐമാക്സ് സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമായും പുഷ്പ 2 മാറുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ALSO READ : നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസ്; 'പടക്കളം' പൂര്‍ത്തിയായി