1000 കോടി അടിക്കാന്‍ എല്ലാ ഐറ്റവും സെറ്റ്: അവസാനം 'ഡാന്‍സിംഗ് ക്യൂനും' എത്തി, സാമന്ത സൈഡാകുമോ എന്ന് ചര്‍ച്ച !

By Web Team  |  First Published Nov 11, 2024, 12:36 PM IST

പുഷ്പ 2 വിൽ സാമന്തയ്ക്ക് പകരം ശ്രീലീലയാണ് പുഷ്പയ്‌ക്കൊപ്പം ചുവടുവെക്കുന്നത്.


ഹൈദരാബാദ്: അല്ലു അർജുനും സുകുമാറും ഒന്നിക്കുന്ന പുഷ്പ 2 ഇന്ത്യൻ സിനിമ  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളിൽ ഒന്നാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ താല്‍പ്പര്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പുഷ്പ ഒന്നാം ഭാഗത്തില്‍ അതിന്‍റെ വിജയത്തില്‍ ഒരു ഘടകമായിരുന്നു സാമന്ത അഭിനയിച്ച നൃത്ത രംഗം. അത് പോലെ രണ്ടാം ഭാഗത്തിലും ഒരു നൃത്ത രംഗം ഒരുങ്ങുന്നുണ്ട്. 

ഇപ്പോള്‍ ഈ ഗാന രംഗത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സാമന്തയ്ക്ക് പകരം ഇത്തവണ ശ്രീലീലയാണ് പുഷ്പയ്ക്കൊപ്പം ഡ‍ാന്‍സ് കളിക്കുക. 'കിസിക്ക്' എന്ന പാട്ടിനായിരിക്കും ശ്രീലീലയുടെ ഡ‍ാന്‍സ് എന്നാണ് ഫസ്റ്റ്ലുക്ക് നല്‍കുന്ന വിവരം. ഡാന്‍സിംഗ് ക്വീന്‍ എന്നാണ് ശ്രീലീലയെ ഫസ്റ്റലുക്കില്‍ വിശേഷിപ്പിക്കുന്നത്. 

Latest Videos

ശ്രദ്ധ കപൂര്‍ അടക്കം വന്‍ പേരുകളാണ് ഈ നൃത്തത്തിനായി കേട്ടിരുന്നെങ്കില്‍ ഒടുക്കം തെലുങ്ക് യുവ നടി ശ്രിലീലയാണ് ഈ ഗാനത്തിലേക്ക് എത്തിയത്. നേരത്തെ ഗാന ചിത്രീകരണത്തിന്‍റെ ചില സ്റ്റില്ലുകള്‍ ചോര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലീലയുടെ പോസ്റ്റര്‍ എത്തിയത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍  ശ്രീലീല സാമന്തയുടെ അത്രത്തോളം വരുമോ എന്നത് വലിയ ചര്‍ച്ച നടക്കുന്നുണ്ട്. 

അതേ സമയം അടുത്തിടെ നടന്ന ഈ ഗാന രംഗത്തിന്‍റെ ഷൂട്ടോടെ പുഷ്പയുടെ ചിത്രീകരണം പൂര്‍ണ്ണമായും അവസാനിച്ചുവെന്നാണ് വിവരം. ഇനി ഒരു മാസം പോലും ചിത്രം റിലീസ് ചെയ്യാനില്ല. ഡിസംബര്‍ 5നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. നേരത്തെ ഡിസംബര്‍ 6 ആയിരുന്നു റിലീസ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. 

രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

'പുഷ്പരാജ്' തിയറ്ററുകൾ ഒറ്റക്ക് ഭരിക്കും; ക്ലാഷിന് തയ്യാറാകാതെ വിക്കി കൗശൽ ചിത്രം, റിലീസ് മാറ്റി

പുഷ്പ 2 റിലീസിന് ഒരു മാസം പോലും ഇല്ല, വന്‍ ട്വിസ്റ്റ്, സംഗീത സംവിധായകന്‍റെ ആ പണി തെറിച്ചു?

click me!