പുഷ്പ 2 സംഗീതത്തില്‍ വന്‍ ട്വിസ്റ്റുണ്ട് : പടത്തിന്‍റെ റിലീസിന് മണിക്കൂര്‍ മുന്‍പ് വന്‍ വെളിപ്പെടുത്തല്‍ !

By Web Team  |  First Published Dec 3, 2024, 6:13 PM IST

പുഷ്പ 2: ദി റൂളിന്റെ റിലീസിന് ദിവസങ്ങൾക്ക് മുമ്പ് പാശ്ചത്തല സംഗീതം സംബന്ധിച്ച് വന്‍ അപ്ഡേറ്റ്


കൊച്ചി: കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂള്‍. ഒടുവില്‍ ചിത്രം വരുന്ന ഡിസംബര്‍ 5ന് തീയറ്ററുകളില്‍ എത്തുകയാണ്. ഒരു തെലുങ്ക് ചിത്രം എന്നതിനപ്പുറം  ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി ഇത് മാറിക്കഴിഞ്ഞു. ഏതാണ്ട് രണ്ട് കൊല്ലത്തിലേറെ നീണ്ട ഷൂട്ടിംഗിന് ശേഷമാണ് ചിത്രം എത്തുന്നത്.

അതേ സമയം ചിത്രത്തിന്‍റെ സംഗീതം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പുഷ്പ 1 ലെ ഗാനങ്ങളും പാശ്ചത്തല സംഗീതവും ഒരുക്കിയ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദിന് രണ്ടാം ഭാഗത്ത് ഗാനങ്ങളുടെ മാത്രം ചുമതലയാണ് ഉണ്ടാകുക എന്നായിരുന്നു വിവരം. പകരം  തമൻ എസ്, സാം സിഎസ്, അജനീഷ് ലോകനാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. 

Latest Videos

ഇപ്പോൾ, ചിത്രത്തിന്‍റെ റിലീസിന് 2 ദിവസം മുമ്പ് സംഗീത സംവിധായകൻ സാം സിഎസ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം താന്‍ ചെയ്തുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. തന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലെ ഒരു പോസ്റ്റിൽ സംഗീതസംവിധായകൻ പുഷ്പ 2 എന്ന ചിത്രത്തിലെ തന്‍റെ സംഭാവന വ്യക്തമാക്കുകയും പുഷ്പ 2 സംവിധായകന്‍ സുകുമാരനും, അല്ലു അര്‍ജുനും നന്ദി പറഞ്ഞു. 

പുഷ്പ 2: ദി റൂളിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് വിവാദം സൃഷ്ടിച്ച് ഏതാനും ആഴ്ചകൾക്കു ശേഷമാണ് സാം സിഎസ് തന്‍റെ പുഷ്പ 2വിലെ പങ്കാളിത്തം വ്യക്തമാക്കിയത്. നിർമ്മാതാവിന് തന്നോട് സ്നേഹമല്ലെന്നും കൂടുതൽ പരാതികളാണ് എന്നാണ് ദേവി ശ്രീ പ്രസാദ് അന്ന് പറഞ്ഞത്. 

It's been an overwhelming journey for me on 💥

Thank you for considering me and giving me this wonderful experience of working on BGM This couldn't have been possible without the tremendous support and belief of my producer &… pic.twitter.com/dTdqZ6OTOa

— 𝐒𝐀𝐌 𝐂 𝐒 (@SamCSmusic)

മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെൻസ് ആണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വൻതാര നിര അണിനിരക്കുന്നുണ്ട്. 

ഫസ്റ്റ് ഡേ കളക്ഷനില്‍ റെക്കോഡോ ? കേരളത്തിൽ 500 സ്ക്രീനുകളും കടന്ന് 'പുഷ്പ 2' തേരോട്ടം

പുഷ്പരാജ് എത്താൻ രണ്ട് ദിനം; കേരളക്കരയിൽ കോടികൾ വാരി പുഷ്പ 2, പ്രീ സെയിലിൽ വൻ കളക്ഷൻ

click me!