പുഷ്പ 2-വിൽ ശ്രീലീല ഒരു പ്രധാന നൃത്തരംഗത്ത് അഭിനയിക്കുന്നു, ഈ രംഗത്തിന്റെ ചിത്രങ്ങൾ ചോർന്നിട്ടുണ്ട്. ഈ ഗാനരംഗത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി, ഡിസംബർ 5ന് ചിത്രം റിലീസ് ചെയ്യും.
ഹൈദരാബാദ്: അല്ലു അർജുനും സുകുമാറും ഒന്നിക്കുന്ന പുഷ്പ 2 ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളിൽ ഒന്നാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ താല്‍പ്പര്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പുഷ്പ ഒന്നാം ഭാഗത്തില്‍ അതിന്‍റെ വിജയത്തില്‍ ഒരു ഘടകമായിരുന്നു സാമന്ത അഭിനയിച്ച നൃത്ത രംഗം. അത് പോലെ രണ്ടാം ഭാഗത്തിലും ഒരു നൃത്ത രംഗം ഒരുങ്ങുന്നുണ്ട്.
ശ്രദ്ധ കപൂര്‍ അടക്കം വന്‍ പേരുകളാണ് ഈ നൃത്തത്തിനായി കേട്ടിരുന്നെങ്കില്‍ ഒടുക്കം തെലുങ്ക് യുവ നടി ശ്രിലീലയാണ് ഈ ഗാനത്തിലേക്ക് എത്തിയത്. ഇപ്പോള്‍ ഹൈപ്പ് ഏറ്റി ഈ ഗാന രംഗ ചിത്രീകരണത്തിനിടയിലെ ചില സ്റ്റില്ലുകള്‍ ചോര്‍ന്നിരിക്കുകയാണ്. നേരത്തെയും പുഷ്പ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ ചോര്‍ന്നിരുന്നു. സമാനമായാണ് അല്ലുവിന്‍റെയും ശ്രീലീലയുടെയും ഗാനരംഗത്തിന്‍റെ സ്റ്റില്‍ ചോര്‍ന്നത്.
അതേ സമയം ചിത്രം ചോര്‍ന്നതില്‍ അണിയറക്കാന്‍ അസ്വസ്തരാണ് എന്നാണ് വിവരം. അതേ സമയം എക്സിലും മറ്റും ശ്രീലീല സാമന്തയുടെ അത്രത്തോളം വരുമോ എന്നത് വലിയ ചര്‍ച്ചയായി മാറുകയാണ്. ചോര്‍ന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ഈ ഗാന രംഗത്തോടെ പുഷ്പയുടെ ഷൂട്ട് പൂര്‍ണ്ണമായും അവസാനിച്ചുവെന്നാണ് വിവരം. ഇനി ഒരു മാസം പോലും ചിത്രം റിലീസ് ചെയ്യാനില്ല. ഡിസംബര്‍ 5നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. നേരത്തെ ഡിസംബര്‍ 6 ആയിരുന്നു റിലീസ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്.
15 Sec Video & beats Leaked 🥵😭😭😭🔥🔥
Stylish star is Back on Mode 😭😭😭🥵🔥🔥🔥 Item Song 🔥🔥🚨
Follow and RT for DM 🔥⚠️✅ pic.twitter.com/CLGwnwT3Oy
Choose only one...
Retweet for
Like for pic.twitter.com/B4csp1iqxu
അതേ സമയം വിക്കി കൗശൽ നായകനായി എത്തുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ ഛാവയുടെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. അല്ലു അർജുൻ ചിത്രം പുഷ്പ 2വിനൊപ്പം ക്ലാഷ് റിലീസിന് ഇല്ലെന്ന് സൂചിപ്പിച്ചാണ് റിലീസ് മാറ്റിയിരിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു.
രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സിനാണ് പുഷ്പയുടെ കേരളത്തിലെ വിതരണാവകാശം. റിലീസിന് ഒരു മാസം മുൻപ് തന്നെ കേരളത്തിലെ ഫാൻസ് ഷോ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ 24 മണിക്കൂറും പുഷ്പയുടെ പ്രദർശനമുണ്ടാകുമെന്ന് നേരത്തെ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിരുന്നു.
'പുഷ്പരാജ്' തിയറ്ററുകൾ ഒറ്റക്ക് ഭരിക്കും; ക്ലാഷിന് തയ്യാറാകാതെ വിക്കി കൗശൽ ചിത്രം, റിലീസ് മാറ്റി
പുഷ്പ 2 റിലീസിന് ഒരു മാസം പോലും ഇല്ല, വന്‍ ട്വിസ്റ്റ്, സംഗീത സംവിധായകന്‍റെ ആ പണി തെറിച്ചു?