പ്രഭാസ്, ദീപിക, കമല്‍, അമിതാഭ്: പ്രൊജക്ട് കെയില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം ഇങ്ങനെ.!

By Web Team  |  First Published Jun 25, 2023, 7:00 PM IST

തങ്ങളുടെ ചിത്രത്തിലേക്ക് കമല്‍ ഹാസനെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.


ഹൈദരാബാദ്:  വമ്പന്‍ താരനിരയുമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് പ്രൊജക്ട് കെ. പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ. അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി എന്നിവരൊക്കെ ഭാഗമാകുന്ന ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരം കൂടി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമല്‍ ഹാസന്‍റെ പേരാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് പലകുറി കേട്ടത്. 

ചിത്രത്തില്‍ നെഗറ്റീവ് റോളിലാവും കമല്‍ എത്തുകയെന്നും വന്‍ പ്രതിഫലമാണ് ഇതിനായി വാങ്ങുന്നതെന്നുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കമല്‍ ഹാസന്‍റെ സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

Latest Videos

തങ്ങളുടെ ചിത്രത്തിലേക്ക് കമല്‍ ഹാസനെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ഈ നിമിഷം എന്‍റെ ഹൃദയത്തില്‍ എക്കാലത്തേക്കും പതിഞ്ഞ് കിടക്കും. പ്രോജക്റ്റ് കെയില്‍ കമല്‍ ഹാസന്‍ സാറുമൊത്ത് പ്രവര്‍ത്തിക്കാനാവുന്നതുതന്നെ ഒരു ബഹുമതിയാണ്. വാക്കുകള്‍ക്ക് അതീതമാണ് അത്. സിനിമയിലെ ഈ അതികായനില്‍ നിന്ന് പഠിക്കാനും വളരാനും ലഭിക്കുന്ന അവസരം സ്വപ്നം യാഥാര്‍ഥ്യമാകുന്ന നിമിഷമാണ്, വീഡിയോ പങ്കുവച്ചുകൊണ്ട് പ്രഭാസ് ട്വിറ്ററില്‍ കുറിച്ചു.

ഇതിന് പിന്നാലെ ചിത്രത്തില്‍ ഒരോ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് കണക്കുകള്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ പ്രഭാസിന്‍റെ പ്രതിഫലം 150 കോടിയാണെന്നാണ് ട്വീറ്റ് പറയുന്നത്. കമല്‍ഹാസന്‍ 20 കോടി, ദീപിക 10 കോടി, അമിതാഭ് ബച്ചന്‍, ദിഷ പഠാനി എന്നിവര്‍ക്കെല്ലാം 20 കോടി എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്ക്. ഇതിലൂടെ താരങ്ങളുടെ ശമ്പളത്തിന് മാത്രം 200 കോടി ചിലവാകും. ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് 400 കോടിയാണ്. ഇതോടെ മൊത്തം ചിത്രത്തിന്‍റെ ചിലവ് 600 കോടിയാകും എന്നാണ് മനോബാലയുടെ ട്വീറ്റ് പറയുന്നത്. 

Magnum Opus economics

Prabhas - ₹1⃣5⃣0⃣ cr
Kamal Haasan - ₹2⃣0⃣ cr
Deepika Padukone - ₹1⃣0⃣ cr
Amitabh Bachchan, Disha Patani, etc - ₹2⃣0⃣ cr

Remuneration cost = ₹2⃣0⃣0⃣ cr

Production cost = ₹4⃣0⃣0⃣ cr

Total Budget = ₹ 6⃣0⃣0⃣ cr

Most expensive Indian film… pic.twitter.com/f5pswZyEcX

— Manobala Vijayabalan (@ManobalaV)

അതേ സമയം പ്രൊജക്ട് കെയില്‍ സഹകരിക്കുന്നത് സംബന്ധിച്ച് കമല്‍ഹാസന്‍ പ്രതികരിച്ചിട്ടുണ്ട്. കമൽ ഹസന്റെ വാക്കുകൾ ഇങ്ങനെ " 50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്‌ടറുമായിരുന്ന കാലത്താണ് അശ്വിനി ദത്ത് എന്ന പേര് നിർമ്മാണ മേഖലയിൽ കേട്ടത്. 50 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും ഒന്നിക്കുന്നു. നമ്മുടെ അടുത്ത തലമുറയിലെ ഒരു മിടുക്കനായ സംവിധായകൻ ചുക്കാൻ പിടിക്കുന്നു. 

എന്‍റെ സഹതാരങ്ങളായ പ്രഭാസും ദീപികയും ആ തലമുറയിൽപ്പെട്ടവരാണ്. അമിതാബ്‌ ജിക്കൊപ്പം ഞാൻ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും ഓരോ തവണയും ആദ്യ അനുഭവം പോലെയാണ് തോന്നാറ്. അമിതാബ്‌ ജി എന്നും സ്വയം പുതുക്കാറുണ്ട്. ആ കഴിവ് ഞാനും പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പ്രൊജക്‌റ്റ് കെയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകർ എന്നെ ഏത് സ്ഥാനത്തിരുത്തിയാലും പ്രധാനാമായി ഞാനൊരു സിനിമാപ്രേമിയാണ് . 

ആ ഗുണം സിനിമ രംഗത്തെ ഏതൊരു പുതിയ ശ്രമത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ്. പ്രൊജക്‌റ്റ് കെയ്‌ക്കുള്ള ആദ്യത്തെ കൈയടി എന്റേതായിരിക്കട്ടെ. സംവിധായകൻ നാഗ് അശ്വിന്‍റെ കാഴ്ചപ്പാടിന് നമ്മുടെ രാജ്യത്തും സിനിമാ ലോകത്തും കൈയടികൾ മുഴങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്."

അഖിൽ മാരാരിന്‍റെ ശബ്ദം കേട്ടാല്‍ അപ്പോള്‍ നോക്കും; കൊച്ചു ഫാന്‍ മകന്‍ ആത്മജയെ പരിചയപ്പെടുത്തി വിജയ് മാധവ്

രാജമൗലി മഹേഷ് ബാബു ചിത്രം പ്രധാന അപ്ഡേറ്റ്; ക്ലൈമാക്സിന് വന്‍ പ്രത്യേകത.!

click me!