റിലീസ് മാറ്റിവച്ച ധ്രുവനച്ചത്തിരത്തിന് ബുക്ക് മൈ ഷോയില്‍ റിവ്യൂ, റേറ്റിംഗ് 9.1: പരിഹസിച്ച് വിജയ് ബാബു

By Web Team  |  First Published Nov 25, 2023, 4:28 PM IST

റിലീസ് മാറ്റിവച്ച ചിത്രത്തിന് ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ 9.1 റേറ്റിംഗ് നല്‍കിയെന്ന കാര്യമാണ് സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം വിജയ് ബാബു ഉന്നയിക്കുന്നത്.


ചെന്നൈ: ഏഴുവര്‍ഷത്തോളം തമിഴ് സിനിമ കാത്തിരിക്കുന്ന ചിത്രമാണ്  ചിയാൻ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലർ ധ്രുവനച്ചത്തിരം. നവംബർ 24 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് അവസാന നിമിഷം വീണ്ടും മാറ്റിവച്ചത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ഗൗതം മേനോനാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്.

ഇതോടെ പ്രേക്ഷകര്‍ വിഷമത്തിലായി. നേരത്തെയും വലിയ പ്രതിസന്ധിയിലായിരുന്നു ചിത്രം. സാമ്പത്തിക കാര്യങ്ങളാണ് ചിത്രം വീണ്ടും പ്രതിസന്ധിയിലായതിന് കാരണം എന്നാണ് വിവരം. എക്സില്‍ പങ്കുവച്ച ഒരു നോട്ടില്‍ ചിത്രം ഇറക്കാന്‍ ഒന്നു രണ്ട് ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോൻ പറയുന്നത്.  എന്നാല്‍ സിനിമ നിര്‍മ്മാതാവ് വിജയ് ബാബു മറ്റൊരു രസകരമായ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

Latest Videos

റിലീസ് മാറ്റിവച്ച ചിത്രത്തിന് ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ 9.1 റേറ്റിംഗ് നല്‍കിയെന്ന കാര്യമാണ് സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം വിജയ് ബാബു ഉന്നയിക്കുന്നത്. "ധ്രുവനച്ചത്തിരം റിലീസ് അവസാന നിമിഷം മാറ്റിവച്ചതാണ്. എന്നാല്‍ ഇപ്പോഴും ബുക്ക് മൈ ഷോയിൽ റിവ്യൂകളും റേറ്റിംഗും കാണിക്കുന്നു. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിംഗ് ഉണ്ട്. സ്മൈലിയോടെ വിജയ് ബാബു പറയുന്നു.

അതേ സമയം സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ ആഴ്ച തന്നെ ചിത്രത്തിന്‍റെ റിലീസ് ഉറപ്പാക്കാൻ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു എന്നും വിവരമുണ്ട്. 

വിക്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ടോളിവുഡ് നടി റിതു വർമ്മയും മുതിർന്ന നായിക സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, ധ്രുവനച്ചത്തിരത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്.

അതേ സമയം ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഖൽബാണ് വിജയ് ബാബു അടുത്തതായി നിര്‍മ്മിച്ച് പുറത്തിറങ്ങാനുള്ള സിനിമ. രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖൽബ്.

'വെറും പ്രകാശം അല്ല ഇത് ദര്‍ശനം': കാന്താര വീണ്ടും വന്‍ പ്രഖ്യാപനം ഇതാ എത്തി.!

കോമഡി ഹൊറർ ത്രില്ലർ ചിത്രം 'കോൺജറിങ് കണ്ണപ്പൻ' ഡിസംബർ 8ന് റിലീസ്.!

click me!