പ്രിയങ്ക ചോപ്രയുടെ സീരീസ് 'സിറ്റഡല്‍', ട്രെയിലര്‍ പുറത്ത്

By Web Team  |  First Published Mar 31, 2023, 9:26 AM IST

പ്രിയങ്ക ചോപ്രയുടെ സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.


പ്രിയങ്ക ചോപ്രയുടെ സീരീസ് 'സിറ്റഡല്‍' ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സീരീസ് ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യുക. മെയ് 26 വരെ ആഴ്‍ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. ​'ഗെയിം ഓഫ് ത്രോൺസി'ലെ റോബ് സ്റ്റാർക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാൽഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.

പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 'സിറ്റഡൽ' ലഭ്യമാകും. സ്വതന്ത്ര ആഗോള ചാര ഏജൻസിയായ 'സിറ്റഡലി'ന്റെ തകർച്ചയും 'സിറ്റഡലി'ന്‍റെ പതനത്തോടെ രക്ഷപെട്ട ഏജന്‍റുമാരായ 'മേസൺ കെയ്‌നും' 'നാദിയ സിനും' അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്‍റെ പ്രമേയം. ഇവര്‍ വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുകയാണ്.

Latest Videos

'അവഞ്ചേഴ്‍സ് ഇൻഫിനിറ്റി വാർ', 'എൻഡ് ​ഗെയിം' തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‍സ് നിർമാതാക്കളാകുന്ന സീരീസാണ് ഇത്. റിച്ചാർഡ് മാഡൻ മേസൺ കെയ്‍നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്‍സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, ഇതിൽ അഭിനയിക്കുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതിൽ ഉണ്ട്. ആമസോൺ സ്റ്റുഡിയോയും റൂസോ ബ്രദേഴ്‍സിന്റെ എജിബിഓയും ഒരുമിച്ചാണ് 'സിറ്റഡൽ' നിർമ്മിക്കുന്നത്.

പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തതും ഒരു ഹോളിവുഡ് ചിത്രമാണ്. 'ദ മട്രിക്സ് റിസറക്ഷൻ' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കീനു റീവ്‍സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു വിതരണവും. ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ഫറാൻ അക്തര്‍ ചിത്രത്തിന് 'ജീ ലെ സാറ' എന്നാണ് പേരിട്ടിരിക്കുന്നത്.

Read More: നാനി നായകനായ ചിത്രം 'ദസറ'യ്‍ക്ക് മികച്ച അഭിപ്രായം, അഭിമാനമെന്ന് നിവേദ

click me!