'വാലിബന്റെ ചര്‍ച്ചകള്‍ക്കിടെ എമ്പുരാനെ മറക്കല്ലേ', ഇതാ അപ്‍ഡേറ്റുമായി പൃഥ്വിരാജും

By Web Team  |  First Published Jan 21, 2024, 4:51 PM IST

വാലിബന്റെ ചര്‍ച്ചകള്‍ക്കിടെ എമ്പുരാന്റെ അപ്‍ഡേറ്റുമായി സംവിധായകൻ പൃഥ്വിരാജ്.


മലൈക്കോട്ടൈ വാലിബനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ മോഹൻലാല്‍ നായകനായി മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്. എമ്പുരാനാണ് അതിവേഗം ചിത്രീകരണം പുരോഗമിക്കുന്നത്. മോഹൻലാലിനറെ എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

മോഹൻലാലിനെ നായകനായി ഹിറ്റായ ലൂസഫിറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്നതാണ് പ്രതീക്ഷകള്‍ക്ക് കാരണം. സംവിധാനം പൃഥ്വിരാജാണ് നിര്‍വഹിക്കുന്നത്. എമ്പുരാനായുള്ള കാത്തിരിപ്പിലെ ആകാംക്ഷയും അതാണ്. എപ്പോഴായിരിക്കും എമ്പുരാന്റെ റിലീസെന്ന് വ്യക്തമാക്കിയിട്ടില്ല.

Latest Videos

വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേല്‍ക്കുകയും ശസ്‍ത്രക്രിയ നടത്തുകയും മൂന്ന് മാസം വിശ്രമിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. തനിക്ക് നിലവില്‍ വലിയ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ സാധിക്കില്ല എന്നും ലൂസിഫറില്‍ സയിദ് മസൂദായി എത്തിയ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അതിനാല്‍ താൻ ഉള്‍പ്പെടുന്ന അത്തരം രംഗങ്ങള്‍ അപ്പോള്‍ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

പൃഥ്വിരാജ് നായകനായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ആടുജീവിതമാണ്. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. ആടുജീവിതം നടൻ പൃഥ്വിരാജിന്റെ മികച്ച ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം നേര് വൻ വിജയമായി മാറിയതും ആവേശമായിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മാണം. ഒരു നടൻ എന്ന നിലയില്‍ ചിത്രത്തില്‍ മോഹൻലാലിന്റേത് മികച്ച പ്രകടനമായിരുന്നു എന്നാണ് അഭിപ്രായങ്ങള്‍. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ ആരാധകരെ വിസ്‍മയിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

Read More: 'അന്വേഷിപ്പിൻ കണ്ടെത്തും' സെറ്റിലെ ടൊവി 'നോ' അല്ല 'യെസ്' ആണ്; ടൊവിനോയുടെ ജന്മദിന സ്പെഷ്യല്‍ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!