പൃഥ്വിരാജിന് ഫ്ലൈയിംഗ് കിസുമായി മോഹൻലാല്‍, ആശംസകള്‍ക്ക് നന്ദി ചേട്ടായെന്ന് നടൻ

By honey R K  |  First Published Oct 16, 2023, 11:36 AM IST

നടൻ പൃഥ്വിരാജിന് ജന്മദിന ആശംസകളുമായി വീഡിയോ പുറത്തുവിട്ടു.


നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാലാല്‍ നായകനാകുന്ന എമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. വൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്.

സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന്റെ ആദ്യ സിനിമയായിരുന്നു ലൂസിഫര്‍. ലൂസിഫര്‍ എമ്പുരാനായി വീണ്ടും എത്തുമ്പോള്‍ താരത്തിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാകും എമ്പുരാൻ എന്നാണ് പ്രതീക്ഷകള്‍. എമ്പുരാനിലെ നായകൻ മോഹൻലാലും സംഗീത സംവിധായകൻ ദീപക് ദേവും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവും തിരക്കഥാകൃത്ത് മുരളി ഗോപിയും അടക്കമുള്ളവരാണ് പൃഥിരാജിന്റെ ജന്മദിനത്തില്‍ തയ്യാറാക്കിയ വീഡിയോയില്‍ ആശംസകള്‍ നേരുന്നത്.

Latest Videos

undefined

ആശംസകള്‍ നേര്‍ന്ന മോഹൻലാലിന് നന്ദി പറഞ്ഞ് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യു ചേട്ടാ എന്നാണ് താരത്തിന്റെ മറുപടി. എന്തായാലും പൃഥ്വിരാജിന് ജന്മദിന ആശംസകളുമായുള്ള വീഡിയോയും വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ദില്ലിയിലാണ് എമ്പുരാന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. കാത്തിരിപ്പിനൊടുവിലാണ് അടുത്തിടെ എമ്പുരാൻ ആരംഭിച്ചത്. പ്രൊഡക്ഷണൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കലും ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ എം ആര്‍ രാജകൃഷ്‍ണനും വസ്‍ത്രാലങ്കാരം സുജിത്ത് സുധാകറുമാണ്. ആക്ഷൻ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വയാണ്.

ജീത്തു ജോസഫിന്റെ നേര് എന്ന ചിത്രമാണ് മോഹൻലാല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നീതി തേടുന്നു എന്നാണ് മോഹൻലാല്‍ ചിത്രത്തിന്റെ ടാഗ്‍ലൈൻ. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് നേരിന്റെ സംഗീതം. ആന്റണി പെരുമ്പാവൂരാണ നിര്‍മാണം. ഒരു കോര്‍ട്ട് സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും നേര് എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 21ന് മോഹൻലാല്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read More: ജോലിക്കാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഗുണ്ടകള്‍ ബോളിവുഡ് നടിയുടെ പണം കവര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!