'ഇത് ഗെയിം ഓഫ് ത്രോൺസ് പോലെ': സലാറിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു.!

By Web Team  |  First Published Dec 16, 2023, 7:39 AM IST

ഇപ്പോള്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തിരക്കിട്ട് അഭിമുഖങ്ങള്‍ നല്‍കുകയാണ്. ഇത്തരത്തില്‍ ചിത്രത്തില്‍ നായകന്‍ പ്രഭാസിനൊപ്പം തന്നെ പ്രധാനപ്പെട്ട റോള്‍ ചെയ്യുന്ന  നടന്‍ പൃഥ്വിരാജും പ്രമോഷന് ഇറങ്ങിയിട്ടുണ്ട്. 


കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുമ്പോള്‍ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന സലാര്‍ സിനിമയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കെജിഎഫ് അടക്കം നിര്‍മ്മിച്ച ഹോംബാല ഫിലിംസാണ് സലാറിന്‍റെയും നിര്‍മ്മാതാക്കള്‍. ഡിസംബര്‍ 22ന് തീയറ്ററില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തിരക്കിട്ട് അഭിമുഖങ്ങള്‍ നല്‍കുകയാണ്. ഇത്തരത്തില്‍ ചിത്രത്തില്‍ നായകന്‍ പ്രഭാസിനൊപ്പം തന്നെ പ്രധാനപ്പെട്ട റോള്‍ ചെയ്യുന്ന  നടന്‍ പൃഥ്വിരാജും പ്രമോഷന് ഇറങ്ങിയിട്ടുണ്ട്. ചിത്രത്തില്‍  വരധരാജ മാന്നാര്‍  എന്ന വേഷത്തില്‍ എത്തുന്ന പൃഥ്വിരാജ് സലാറിലെ തന്‍റെ അനുഭവങ്ങള്‍ പിങ്ക് വില്ലയുമായി പങ്കുവയ്ക്കുകയാണ്. 

Latest Videos

"ഞാൻ സാലറിന്റെ സ്‌ക്രിപ്റ്റ് ആദ്യമായി കേൾക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. പ്രശാന്ത് കഥ പറഞ്ഞതിന് ശേഷം ഏകദേശം 30 സെക്കൻഡ് സമയമെടുത്തു ഞാൻ ഈ റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയാൻ. സലാർ അതിന്‍റെ ഒറിജിനല്‍ സ്റ്റോറിയില്‍ തന്നെ അതിശയകരമാണ്. എഴുത്തില്‍ ഒരു മികച്ച ചിത്രമാണിത്. ഞാൻ പ്രശാന്തിനോട് പറയാറുണ്ട്  ഇത് ഗെയിം ഓഫ് ത്രോൺസ് പോലെയാണ്. ചിത്രത്തില്‍ ഉള്ളതും അതാണ്. ഗെയിം ഓഫ് ത്രോണ്‍ പോലെയുള്ള നാടകീയതയും ചടുലമായ കഥാപാത്ര നിര്‍മ്മിതിയും ഇതിലുണ്ട്. 

ഇത് വളരെ വലിയ പ്രൊജക്ടാണ് നിരവധി കഥാപാത്രങ്ങളുണ്ട്. സങ്കീർണ്ണമായ നിരവധി കഥാ സന്ദര്‍ഭങ്ങളുണ്ട്. എനിക്ക് ഒരു മികച്ച വേഷം തന്നെ ലഭിച്ചുവെന്ന്  ഞാൻ കരുതുന്നു. സലാര്‍ ഒരു പ്രശാന്ത് നീൽ ചിത്രമാണ്. ആരാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്" - പൃഥ്വിരാജ് പറഞ്ഞു.

കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ്.ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് റെക്കോര്‍ഡുമാണ്.

സലാർ കേരള റിലീസ്: വന്‍ അപ്ഡേറ്റ് ഇതാ എത്തി.!

നിശാ നീരാട്ട്; ആരാധക ഹൃദയങ്ങളെ കൊരിത്തരിപ്പിച്ച് ജാന്‍വി - വൈറല്‍.!
 

click me!