ജയ ജയ ജയ ജയ ഹേ സംവിധായകന്‍റെ പുതിയ സിനിമ.
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'ഗുരുവായൂരമ്പലനടയില്‍'. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മെയ്യിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ പൃഥ്വിരാജ് ജോയിൻ ചെയ്തെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
മാസായി ലൊക്കേഷനിൽ വന്നിറങ്ങുന്ന പൃഥ്വിരാജിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെയാണെന്ന് അവതരിപ്പിക്കുക എന്ന് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് നേരത്തെ പറഞ്ഞിരുന്നു.
മൂവർ സംഘം പട്ടായ കാണുമോ ? ചിരിപ്പൂരം ഒരുക്കാന്‍ 'അമർ അക്ബർ അന്തോണി 2' വരുന്നു
2022ൽ റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. . വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. അതേസമയം, എമ്പുരാന്റെയും പണിപ്പുരയിൽ ആണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ അടുത്തിടെ പൂർത്തി ആയിരുന്നു. സമീപകാലത്ത് റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആടുജീവിതം എന്ന ചിത്രമാണ് പൃഥ്വിരാജിന്‍റേതായി റിലീസ് കാത്തിരിക്കുന്ന സിനിമ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..