ഫാഷൻ പരീക്ഷണവുമായി പ്രയാഗ മാര്‍ട്ടിൻ, ഫോട്ടോ ഹിറ്റാക്കി ആരാധകര്‍

By Web Team  |  First Published Aug 4, 2023, 6:07 PM IST

പ്രയാഗ മാര്‍ട്ടിൻ പങ്കുവെച്ച പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.


പ്രയാഗ മാര്‍ട്ടിൻ തെന്നിന്ത്യൻ യുവ താരങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച നടിയാണ്. നടി പ്രയാഗ മാര്‍ട്ടിൻ ഒരുപാട് സിനിമകളിലൊന്നും വേഷമിട്ടിട്ടില്ലെങ്കിലും ചെയ്‍തതൊക്കെ പ്രശംസ നേടിയ വേറിട്ട കഥാപാത്രങ്ങളായിരുന്നു. മോഡലിംഗിലും പരീക്ഷണം നടത്തുന്ന ഒരു താരമാണ് പ്രയാഗ മാര്‍ട്ടിൻ. നടി പ്രയാഗ മാര്‍ട്ടിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഒരു ആഭരണത്തിന്റെ പരസ്യത്തിന്റെ ഫോട്ടോയാണ് താരം പുറത്തുവിട്ടത്. ഫോട്ടോ അനന്തുവാണ് എടുത്തിരിക്കുന്നതെന്നും എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റെഴുതിയിരിക്കുന്നത്. വൻ ഹിറ്റായി മാറിയിരിക്കുകയാണ് ഫോട്ടോ.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Rose Martin (@prayagamartin)

'സാഗര്‍ ഏലിയാസ് ജാക്കി റീലോഡി'ലൂടെയാണ് സിനിമയില്‍ പ്രയാഗ മാര്‍ട്ടിൻ നടിയായ അരങ്ങേറിയത്. മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തില്‍ ബാല താരമായിരുന്നു പ്രയാഗ മാര്‍ട്ടിൻ. 'ഒരു മുറൈ വന്ത് പാത്തായാ'യെന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മാര്‍ട്ടിൻ നായികയാകുന്നത്. തുടര്‍ന്നങ്ങോട്ട് 'പാ വ', 'കട്ടപ്പനയിലെ റിത്വിക് റോഷൻ', 'ഒരേ മുഖം', 'ഫുക്രി', 'വിശ്വാസപൂര്‍വം മൻസൂര്‍', 'പോക്കിരി സൈമണ്‍', 'ബ്രദേഴ്‍സ് ഡേ', 'ഗീത', 'ഉള്‍ട്ട' തുടങ്ങി ഒട്ടേറെ സിനിമകളില്‍ നായികയായും സഹ നടിയായുമൊക്കെ പ്രയാഗ മാര്‍ട്ടിൻ വേഷമിട്ടു.

പ്രയാഗ മാര്‍ട്ടിൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'എന്താടാ സജി' ആയിരുന്നു. ഗോഡ്‍ഫി സേവ്യര്‍ ബാബുവായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. കുഞ്ചാക്കോ ബോബനും ജയസൂര്യക്കുമൊപ്പം നിവേതയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ഒരു ആകര്‍ഷണം. ഗോഡ്‍ഫി സേവ്യര്‍ ബാബുവായിരുന്നു തിരക്കഥയും. 'ആനി' എന്ന കഥാപാത്രമായിരുന്നു പ്രയാഗയ്‍ക്ക് ചിത്രത്തില്‍ ഉണ്ടായിരുന്നത്. 'എന്താടാ സജി' എന്ന ഹിറ്റ് ചിത്രത്തില്‍ മികച്ച ഒരു പ്രകടനമായിരുന്നു നടി പ്രയാഗ മാര്‍ട്ടിന്റേതും.

Read More: ധ്യാൻ പ്രണയം വെളിപ്പെടുത്തിയപ്പോള്‍ ശ്രീനിവാസൻ പറഞ്ഞത്, മകനെ ട്രോളി അച്ഛൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!