Jr NTR : 'കെജിഎഫ്' സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകനായി ജൂനിയര്‍ എൻടിആര്‍

By Web Team  |  First Published May 20, 2022, 1:59 PM IST

പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് (Jr NTR).


'കെജിഎഫ്' എന്ന ഒറ്റ സിനിമയൂടെ രാജ്യത്താകെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. 'സലാര്‍' എന്ന ചിത്രമാണ് പ്രശാന്ത്  നീലിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇപ്പോഴിതാ പ്രശാന്ത് നീലിന്റെ പുതിയ ചിത്രവും പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് (Jr NTR).

ജൂനിയര്‍ എൻടിആറിനെ നായകനാക്കിയാണ് പ്രശാന്ത് നീലിന്റെ പുതിയ ചിത്രം.  ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ജൂനിയര്‍ എൻടിആറിന്റെ പാൻ ഇന്ത്യൻ ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുക.

𝑻𝒉𝒆 𝒐𝒏𝒍𝒚 𝒔𝒐𝒊𝒍 𝒕𝒉𝒂𝒕 𝒊𝒔 𝒘𝒐𝒓𝒕𝒉 𝒓𝒆𝒎𝒆𝒎𝒃𝒆𝒓𝒊𝒏𝒈 𝒊𝒔 𝒕𝒉𝒆 𝒐𝒏𝒆 𝒔𝒐𝒂𝒌𝒆𝒅 𝒊𝒏 𝒃𝒍𝒐𝒐𝒅!

𝐇𝐢𝐬 𝐬𝐨𝐢𝐥.... 𝐇𝐢𝐬 𝐫𝐞𝐢𝐠𝐧 .....
𝐁𝐮𝐭 𝐝𝐞𝐟𝐢𝐧𝐢𝐭𝐞𝐥𝐲 𝐧𝐨𝐭 𝐡𝐢𝐬 𝐛𝐥𝐨𝐨𝐝.... pic.twitter.com/NNSw3O9zU6

— Prashanth Neel (@prashanth_neel)

Latest Videos

മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ പ്രശാന്ത് നീലടക്കമുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്.  കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രവും ജൂനിയര്‍ എൻടിആറിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'ജനതാ ഗാരേജ്' എന്ന ചിത്രത്തിന് ശേഷം കൊരടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുമ്പോള്‍ പ്രതീക്ഷ ഏറെയാണ്.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാകുന്ന ചിത്രം വിജയ് കിരംഗന്ദുറാണ് നിര്‍മിക്കുന്നത്. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'സലാര്‍' എന്ന ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല.

ബോക്സ് ഓഫീസില്‍ 'റോക്കി ഭായ്‍യു'ടെ പടയോട്ടം തുടരുകയാണ്. 1200 കോടി രൂപയിലധികമാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. യാഷ് നായകനായ ചിത്രം ഇന്ത്യയില്‍ വൻ വിസ്‍മയമായി മാറിയിരിക്കുകയാണ്. ഏറ്റവും കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് 'കെജിഎഫ് രണ്ട്'.

'കെജിഎഫ് രണ്ട്' എന്ന ചിത്രം 199 രൂപയ്‍ക്കാണ് വാടകയ്‍ക്ക് ലഭ്യമാകുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചിരുന്നു. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‍ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാകുക. സിനിമകള്‍ വാടകയ്‍ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്‍ക്കാണ് കാണാൻ അവസരമുണ്ടാകുക. വാടകയ്ക്ക് എടുക്കുന്ന തീയതി തൊട്ട് ആ സിനിമ കാണാം.

'കെജിഎഫ് രണ്ട്' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ. പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍. ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ്. ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്‍ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

Read More : ത്രസിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍, 'ട്വല്‍ത്ത് മാൻ' റിവ്യു

click me!