സലാര്‍ ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടുന്നത് എന്തിന്; 'കെജിഎഫ് ലിങ്ക്' ഞെട്ടിക്കുന്ന കാരണം കണ്ടെത്തി

By Web Team  |  First Published Jul 5, 2023, 4:35 PM IST

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലാണ് സലാർ സംവിധാനം ചെയ്യുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 


ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഈ ചിത്രത്തിന് ശേഷം താരമൂല്യം ഏറിയെങ്കിലും ശേഷം ഇറങ്ങിയ ഒരു സിനിമയ്ക്കും വിജയിക്കാൻ സാധിച്ചിട്ടില്ല. 

സുജീത് സംവിധാനം ചെയ്ത സാഹോയും രാധാ കൃഷ്ണ കുമാര്‍ ഒരുക്കിയ രാധേ ശ്യാമും ഓം റൗത്തിന്റെ ആദിപുരുഷും ആണ് ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റേതായി സ്ക്രീനിൽ എത്തിയ സിനിമകൾ. എന്നാൽ ഇവയ്ക്കെല്ലാം നേട്ടം കൊയ്യാനായിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന പ്രഭാസ് ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. അതിൽ പ്രധാന ചിത്രമാണ് 'സലാർ'.  

Latest Videos

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലാണ് സലാർ സംവിധാനം ചെയ്യുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ നാളെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജൂലൈ 6ന് രാവിലെ 5.12ന് ടീസർ റിലീസ് ചെയ്യും.

എന്തിന് ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടുന്നു എന്നതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചില പ്രേക്ഷകര്‍ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി സ്വര്‍ണ്ണത്തിനൊപ്പം കടലില്‍ മുങ്ങിപോകുന്ന രംഗത്തില്‍ കാണിക്കുന്ന ക്ലോക്കിലെ സമയം  5.12 ആണ്. ഇതോടെ ടീസറിനുള്ള കാത്തിരിപ്പ് കൂടുകയാണ്. 

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടനും ടീസർ അപ്ഡേറ്റ് പങ്കുവച്ചിട്ടുണ്ട്. ഇതിന് താഴെ ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായാണോ നായകനായാണോ എത്തുന്നതെന്നാണ് പലരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്.

കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

പൃഥ്വിരാജും പ്രഭാസും കൊമ്പുകോർക്കുമോ ? 'സലാർ' വമ്പൻ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകർ

വിമര്‍ശനങ്ങള്‍ക്ക് മറുപടിയാവുമോ 'സലാര്‍'? പ്രഭാസ് ചിത്രത്തിന്‍റെ അപ്ഡേറ്റ് എത്തി

പ്രതീക്ഷകൾ തെറ്റിയില്ല; അഞ്ചാം സീസണിൽ ആഞ്ഞടിച്ചത് 'മാരാർ തരംഗം' തന്നെ

click me!