പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യിലെ ഫോട്ടോകള്‍ ചോര്‍ന്നു, നിര്‍മാതാക്കള്‍ നിരാശയില്‍

By Web Team  |  First Published Sep 6, 2023, 10:03 AM IST

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍  നായികയായി വേഷമിടുന്നത് ദീപിക പദുക്കോണാണ്.


പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കല്‍ക്കി 2898 എഡി'. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യൻ മിത്തോളജി ആസ്‍പദമാക്കിയുള്ളതായിരിക്കും ചിത്രം. 'കല്‍ക്കി 2898 എഡി'യിലെ പ്രഭാസിന്റെ ഫോട്ടോകള്‍ ലീക്കായതാണ് പുതിയ റിപ്പോര്‍ട്ട്.

നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. നടൻ പ്രഭാസിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കരുതെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കമല്‍ഹാസൻ, അമിതാഭ് ബച്ചൻ എന്നീ താരങ്ങളും പ്രഭാസിനൊപ്പം വേഷമിടുന്നുണ്ട് എന്നതിനാല്‍ വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ഇത്. നാഗ് അശ്വിൻ തന്നെ തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ ദീപീക പദുക്കോണാണ് നായിക.

Latest Videos

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ല എന്നാണ് 'കല്‍ക്കി 2898 എഡി'യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ വ്യക്തമാക്കുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും നേരത്തെ സായ് മാധവ് ബുറ വ്യക്തമാക്കിയിരുന്നു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സലാറും' പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ചിത്രത്തില്‍ വേഷമിടുന്നു. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് പ്രഭാസ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: 'ശിവാഞ്ജലി'യുടെ ബിസിനസിന് തുടക്കമാകുന്നു, 'സാന്ത്വനം' സീരിയല്‍ റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!