'നിങ്ങള്‍ക്ക് ആള് മാറിപ്പോയെന്നാ തോന്നുന്നത്':കൽക്കി 2898 എഡി ടിക്കറ്റ് ബുക്കിംഗില്‍ വന്‍ പണി

By Web Team  |  First Published Jun 24, 2024, 4:47 PM IST

എന്നാല്‍ മറ്റൊരു രസകരമായ കാര്യമാണ് ഇപ്പോള്‍ തെലുങ്ക് മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയാകുന്നത്. 


ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ലോകം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. വരുന്ന ജൂണ്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ഹൈദരാബാദിൽ ആരംഭിച്ചു കഴിഞ്ഞു. ഈ മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ എൻ്റർടെയ്‌നറിനുള്ള ടിക്കറ്റുകൾ 2D, 3D ഫോർമാറ്റുകളിൽ ലഭ്യമായി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൂടപ്പം പോലെ വിറ്റുപോയത്. റിബൽ സ്റ്റാര്‍ എന്ന് വിളിക്കുന്ന പ്രഭാസിന്‍റെ താരമൂല്യം ഉയര്‍ത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന്  ബുക്ക് മൈ ഷോയിൽ ഇപ്പോൾ മണിക്കൂറിൽ 60,000-ൽ അധികം ടിക്കറ്റുകളാണ് വിറ്റുപോകുന്നത്.

എന്നാല്‍ മറ്റൊരു രസകരമായ കാര്യമാണ് ഇപ്പോള്‍ തെലുങ്ക് മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയാകുന്നത്. കൽക്കി 2898 എഡി ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും കല്‍ക്കി എന്ന 2019ലെ ചിത്രത്തിനാണ് ബുക്കിംഗ് ലഭിച്ചത് എന്നാണ് വിവരം. കൽക്കി 2898 എഡിക്കൊപ്പം കല്‍ക്കിയും ബുക്ക് മൈ ഷോയില്‍ പ്രത്യക്ഷപ്പെട്ടതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. 

Latest Videos

പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത് ഡോ.രാജശേഖര് അഭിനയിച്ച ചിത്രത്തിന് പലരും ടിക്കറ്റ് ബുക്ക് ചെയ്തു. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷമാണ് തെറ്റായ ചിത്രത്തിന് ടിക്കറ്റ് വാങ്ങിയതെന്ന് പലരും അറിയുന്നത്. മിനിറ്റുകൾക്കകം രാജശേഖറിൻ്റെ പഴയ ചിത്രത്തിന്‍റെ ഷോകള്‍ ഹൗസ്ഫുൾ ആയി. അതേ സമയം കൽക്കി 2898 എഡിയുടെ ഹൈപ്പ്  മുതലാക്കാനുള്ള മനഃപൂർവമായ നീക്കമാണോ ഇതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ത്തി. നെറ്റിസൺസ് സംശയിച്ചു.

എന്നാല്‍ ഈ ആശയക്കുഴപ്പം അവസാനിപ്പിച്ച് വ്യക്തത വരുത്തി ബുക്ക് മൈ ഷോ വിശദീകരണ എക്സ് പോസ്റ്റ് വഴി നല്‍കി. സാങ്കേതിക തകരാർ മൂലം ടിക്കറ്റ് വിൽപന പ്ലാറ്റ്‌ഫോമിൽ രാജശേഖറിൻ്റെ കൽക്കി പ്രത്യക്ഷപ്പെട്ടതാണെന്നം. കൽക്കിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവരും കൽക്കി 2898 എഡിക്ക് ബുക്കിംഗ് ലഭിക്കും എന്നാണ് ബുക്ക് മൈ ഷോ അറിയിച്ചത്.

I think there is a glitch in book my show. . Shows are being shown to Rajashekar Kalki movie . When we tried to book to Kalki 2898 AD , it got booked to Rajashekar Kalki .
Team please fix this .

— Sai Kiran Jaligama (@saikiran_j9999)

Hello there, if you have booked for Rajashekar's Kalki then do not worry the bookings are confirmed for Kalki 2898 AD only. The issue will be fixed soon --KR

— BookMyShow (@bookmyshow_sup)

കൽക്കി 2898 എഡി: തെലങ്കാന സര്‍ക്കാറിന്‍റെ പ്രത്യേക ഉത്തരവ്, പ്രേക്ഷകര്‍ക്ക് ഞെട്ടല്‍ ! 

ബഡേ മിയാൻ ഛോട്ടേ മിയാൻ എട്ടു നിലയില്‍ പൊട്ടി; 250 കോടി കടം, ഓഫീസ് കെട്ടിടം വിറ്റ് നിര്‍മ്മാണ കമ്പനി
 

click me!