ആ വധു ആര്?, പ്രഭാസിന്റെ വിവാഹത്തില്‍ പ്രതികരിച്ച് കുടുംബം

By Web Team  |  First Published Oct 10, 2024, 1:10 PM IST

നടൻ പ്രഭാസിന്റെ വിവാഹം വൈകാതെയെന്നും താരത്തിന്റെ കുടുംബം.


തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പ്രഭാസ്. പ്രഭാസ് ഇന്നും അവിവാഹിതനായി തുടരുകയാണ്. എന്നാല്‍ പ്രഭാസിന്റെ വിവാഹം വൈകാതെ തന്നെ നടക്കുമെന്നാണ് സൂചനകള്‍. പ്രഭാസിന്റെ അമ്മായിയാണ് താരത്തിന്റെ വിവാഹത്തെ കുറിച്ച് സൂചനകള്‍ നല്‍കിയത്.

കനക ദുര്‍ഗ അമ്പലത്തില്‍ വെച്ചാണ് താരത്തിന്റെ അമ്മായി ശ്യാമളാ ദേവി വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചത്. വൈകാതെ പ്രഭാസിന്റെ വിവാഹത്തിന്റെ പ്രഖ്യാപനമുണ്ടാകും. എന്നാല്‍ വധു ആരായിരിക്കും എന്ന് പറയാൻ അവര്‍ തയ്യാറായില്ല. ശരിയായ സമയത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും പറയുന്നു ശ്യാമള ദേവി.

Latest Videos

undefined

രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു തെന്നിന്ത്യൻ താരമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനവും ചര്‍ച്ചയാകാറുണ്ട്. കാരണം പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്. സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസ് ക്ലീൻ ഷേവ് ലുക്കിലായിരിക്കും ചിത്രത്തില്‍ എന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോയും പ്രചരിക്കുകയാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നതെന്നും ചിത്രത്തിനറെ അപ്‍ഡേറ്റുണ്ട്.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് ചിത്രം നിര്‍മിക്കുന്നു. ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും പ്രഭാസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആർ സി കമല കണ്ണനാണ് ചിത്രത്തിനറെ വിഎഫ്എക്സ്. സംഗീതം വിശാൽ ചന്ദ്രശേഖർ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, പ്രൊഡക്ഷൻ ഡിസൈൻ രാമകൃഷ്‍ണ-മോണിക്ക, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ-ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ്.

Read More: വിജയ്‍യെ മറികടന്നോ?, വേട്ടയ്യന്റെ അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നത്, മുന്നിലുള്ളത് ആ ഒരു താരം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!