അനുഷ്ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം നാളെയാണ് റിലീസാകുക.
'ബാഹുബലി' എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലെ ജോഡികളായി പ്രേക്ഷകരുടെ പ്രിയങ്കരരായതാണ് പ്രഭാസും അനുഷ്‍ക ഷെട്ടിയും. നടൻ പ്രഭാസും അനുഷ്‍ക ഷെട്ടിയും വിവാഹിതരാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും സുഹൃത്തുക്കളായി തുടരുകയാണ്. ഇപ്പോഴിതാ അനുഷ്‍ക ഷെട്ടിയുടെ വെല്ലുവിളി താരം ഏറ്റെടുത്തതാണ് പുതിയ റിപ്പോര്‍ട്ട്.
'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രമാണ് അനുഷ്‍ക ഷെട്ടി വേഷമിടുന്നതില്‍ നാളെ റീലിസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ചലഞ്ചുമായി താരം എത്തിയത്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യില്‍ താരം ഷെഫിന്റെ വേഷത്തിലാണ് എത്തുന്നത്. പാചകക്കുറിപ്പ് പങ്കുവെച്ചായിരുന്നു അനുഷ്‍കയുടെ വെല്ലുവിളി.
is heating up 💥💥
Our very own Rebelstar garu joins the game! 🤩
Take a look at his mouthwatering receipe…
Next stop is coming from our dearest GLOBAL STAR Bookings open now https://t.co/g7fPYYQZ4R 🎟️… pic.twitter.com/MNKQLyaB6g
'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യില്‍ താൻ ഒരു ഷെഫായിട്ടാണ് വേഷമിടുന്നത് എന്ന് വ്യക്തമാക്കി ഒരു കുറിപ്പുമായാണ് നടി അനുഷ്‍ക ഷെട്ടി ചലഞ്ച് നടത്തിയത്. എന്റെ വേഷം വളരെ രസകരമാണ്. ഞാൻ ഒരു ചലഞ്ച് തുടങ്ങുകയാണ്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' സിനിമയുടെ പ്രമോഷന് എന്റെ ഇഷ്‍ട ഭക്ഷണമായ മാംഗ്ലൂര്‍ ചിക്കൻ കറിയുടെയും മാംഗ്ലൂര്‍ ദോശയുടെയും റെസിപ്പി പങ്കുവയ്‍ക്കുകയാണ് എന്നും വ്യക്തമാക്കി പ്രഭാസിനെ ചലഞ്ച് ചെയ്യുകയായിരുന്നു അനുഷ‍്ക ഷെട്ടി. ഭക്ഷണത്തില്‍ പ്രഭാസിനുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, അതുകൊണ്ടാണ് നടൻ പ്രഭാസിനെ ടാഗ് ചെയ്‍തതെന്ന് താരം വ്യക്തമാക്കിയിരുന്നു. അനുഷ്‍ക ഷെട്ടിയുടെ വെല്ലുവിളി എന്തായാലും താൻ ഏറ്റെടുക്കുകയാണ് എന്ന് വ്യക്തമാക്കിയ പ്രഭാസ് ഇഷ്‍ട ഭക്ഷണമായ ചെമ്മീൻ പുലാവിന്റെ പാചക്കുറിപ്പാണ് പങ്കുവെച്ചത്.
മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാധൻ സംഗീത സംവിധാനം.
Read More: പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യിലെ ഫോട്ടോകള്‍ ചോര്‍ന്നു, നിര്‍മാതാക്കള്‍ നിരാശയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക