അടുത്തിടെ ചെന്നൈയില്‍ ചിത്രത്തിന്‍റെ വിജയാഘോഷം നടന്നിരുന്നു. ചിത്രം 50 കോടിയിലേറെയാണ് ചെറിയ സമയത്തിനുള്ളില്‍ നേടിയെന്നാണ് ഈ ചടങ്ങില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചത്.
ചെന്നൈ: ശരത് കുമാറും, അശോക് സെല്‍വനും, നിഖില വിമലും പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പോര്‍ തൊഴില്‍ കഴിഞ്ഞ മാസമാണ് തീയറ്ററുകളില്‍ എത്തിയത്. വിഘ്നേഷ് രാജ സംവിധാനം ചെയ്ത ഈ ലോ ബജറ്റ് ചിത്രം അപ്രതീക്ഷിതമായ വിജയമാണ് തമിഴ്നാട്ടിലും കേരളത്തിലും മറ്റും ഉണ്ടാക്കിയത്. ഇപ്പോഴും തീയറ്ററുകളില്‍ ഈ ചിത്രം ഓടുന്നുണ്ട്.
അടുത്തിടെ ചെന്നൈയില്‍ ചിത്രത്തിന്‍റെ വിജയാഘോഷം നടന്നിരുന്നു. ചിത്രം 50 കോടിയിലേറെയാണ് ചെറിയ സമയത്തിനുള്ളില്‍ നേടിയെന്നാണ് ഈ ചടങ്ങില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചത്. അതേ സമയം ഇതേ ചടങ്ങില്‍ ചിത്രത്തിലെ പ്രധാന താരമായ ശരത് കുമാര്‍ തീയറ്റര്‍ ഉടമകളോടും വിതരണക്കാരോടും ഒരു പ്രത്യക അഭ്യര്‍ത്ഥ നടത്തിയിരുന്നു. ചിത്രം ഒടിടിയില്‍ വന്നാലും ചിത്രം തീയറ്ററില്‍ 100 നാള്‍ ഓടിക്കണം എന്നായിരുന്നു അത്.
സാധാരണ രീതിയില്‍ ചിത്രം ഇറങ്ങി 28 ദിവസത്തിന് ശേഷം ഒടിടി ഇറക്കാം എന്നാണ്. പോര്‍ തൊഴില്‍ നേരത്തെ തന്നെ ഒടിടി സെയില്‍ നടന്ന പടമാണ്. എന്നാല്‍ തീയറ്ററിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ചിത്രത്തിന്‍റെ ഒടിടി റിലീസ് നീട്ടിയെന്നാണ് വിവരം. പ്രൊഡ്യൂസര്‍ ഇത് സംബന്ധിച്ച് നടത്തിയ ആവശ്യം ചിത്രം റിലീസ് ചെയ്യേണ്ട ഒടിടി പ്ലാറ്റ്ഫോം സ്വീകരിച്ചുവെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയായിരുന്നു പോര്‍ തൊഴില്‍ ഒടിടിയില്‍ റിലീസ് ആകേണ്ടിയിരുന്നത്.
പോര്‍ തൊഴില്‍ ഒടിടി അവകാശം സോണിലീവ് ആണ് വാങ്ങിയിരിക്കുന്നത്. എന്തായാലും ഈ മാസം ചിത്രം റിലീസ് ചെയ്യില്ല എന്നാണ് വിവരം. ആഗസ്റ്റ് മാസത്തിലെ ഇവരുടെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും പോര്‍ തൊഴില്‍.
ആദിപുരുഷ് പാഠമായി; ഓ മൈ ഗോഡ് 2 സെന്‍സറിംഗില്‍ കൂടുതല്‍ കരുതലില്‍ സെന്‍സര്‍ ബോര്‍ഡ്.!
'എല്ലാത്തിനും കാരണക്കാരി': ഒന്നര പതിറ്റാണ്ടിന് ഇപ്പുറവും പ്രീതി സിന്‍റയ്ക്ക് മാപ്പില്ലെന്ന് സുചിത്ര
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here