വിവാഹം കഴിഞ്ഞ് ഗോവയിൽ ഹണിമൂണിനെത്തിയതിന് പിന്നാലെയാണ് പൂനം ആദ്യം ഭർത്താവിനെതിരെ പരാതി നൽകുന്നത്. ലൈംഗികമായി പീഡിപ്പിച്ചെന്നും മർദ്ദിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. ഇതിന് പിന്നാലെ സാമിനെതിരെ ഗുരുതര ആരോപണങ്ങളാണ് പൂനം നടത്തിയത്
ദില്ലി: ഏറെ ഞെട്ടലോടെയാണ് നടിയും മോഡലുമായ പൂനം പാണ്ഡേയുടെ മരണ വാർത്ത സിനിമാ ലോകം കേട്ടത്. സെര്‍വിക്കല്‍ കാൻസറിനെ തുടർന്നാണ് താരം 32-ാം വയസിൽ മരണമപ്പെട്ടതെന്നാണ് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ വ്യക്തമാക്കുന്നത്. വലിയ ആരാധകരുള്ള താരമായിരുന്നു പൂനം ചെന്ന് പെട്ട വിവാദങ്ങളും അനവധിയായിരുന്നു.
മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013 ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പൂനം ഉത്തർ പ്രദേശിലെ കാണ്‍പൂരില്‍ 1991ലാണ് ജനിച്ചത്. ശോഭനാഥ് പാണ്ഡേ, വിദ്യാ പാണ്ഡേ എന്നിവരാണ് പൂനത്തിന്‍റെ മാതാപിതാക്കള്‍. 2020 ല്‍ പൂനം സാം ബോംബെ എന്ന ഒരു വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു വിവാഹം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവർ പലപ്പോഴും വീഡിയോകളും ഫോട്ടോകളും പങ്കിടാറുണ്ടായിരുന്നു. എന്നിരുന്നാലും ആ വിവാഹം നീണ്ടുനിന്നില്ല. 2020ൽ പൂനം ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകി. പിന്നാലെ 2021 ല്‍ ഇവര്‍ വിവാഹമോചിതരായി.
വിവാഹം കഴിഞ്ഞ് ഗോവയിൽ ഹണിമൂണിനെത്തിയതിന് പിന്നാലെയാണ് പൂനം ആദ്യം ഭർത്താവിനെതിരെ പരാതി നൽകുന്നത്. ലൈംഗികമായി പീഡിപ്പിച്ചെന്നും മർദ്ദിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. ഇതിന് പിന്നാലെ സാമിനെതിരെ ഗുരുതര ആരോപണങ്ങളാണ് പൂനം നടത്തിയത്. ഭർത്താവ് തന്നെ നിരന്തരം മദ്യപിച്ചെത്തി മർദ്ദിക്കുമെന്നും ഒരുഘട്ടത്തിൽ തനിക്ക് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം വെളിപ്പെടുത്തിയിരുന്നു. നടി കങ്കണ റണാവത്ത് അവതാരകയായ 'ലോക്കപ്പ് ഷോ'യിലായിരുന്നു പൂനം മനസ്സു തുറന്നത്. ലോക്ക് അപ്പിന്‍റെ ആദ്യ സീസണിലാണ് പൂനത്തെ അവസാനമായി കണ്ടത്. ഷോയിൽ വിജയിച്ചില്ലെങ്കിലും വലിയ പ്രേക്ഷക പ്രീതി പറ്റാൻ പൂനത്തിനായി.
2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്‌നയായി എത്തുമെന്ന പൂനത്തിന്റെ വാഗ്ദാനം വലിയ വിവാദങ്ങൾക്കാണ് തരികൊളുത്തിയത്. ലോകകപ്പിൽ ഇന്ത്യ ജയിച്ചെങ്കിലും എതിർപ്പുകളെ തുടർന്ന് താരം തന്‍റെ പ്രത്സാവനയിൽ നിന്നും പിന്മാറി. എന്നാൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ടോപ്‌ലെസ് പൂനം പാണ്ഡെ ട്വിറ്ററില്‍ പുതിയ ടോപ് ലെസ് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പൂനം ട്വീറ്റ് ചെയ്തത്.
കൊവിഡ് കാലത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പൂനം പാണ്ഡെയ്‍ക്ക് എതിരെ മുംബൈ പൊലീസ് കേസ് എടുത്തതും വലിയ വാർത്തയായിരുന്നു. പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദ് ബോംബെയ്ക്കുമെതിരെയാണ് അന്ന് പൊലീസ് കേസെടുത്തത്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മുബൈ മറൈൻ ഡ്രൈവില്‍ കാറില്‍ കറിങ്ങി നടന്ന താരത്തെയും സുഹൃത്തിനെയും പൊലീസ് പിടികൂടുകയായിരുന്നു.
Read More : നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു, അന്ത്യം 32-ാം വയസിൽ
(Disclaimer: പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ച് മരിച്ചതായി മാനേജറുടെ പേരിൽ താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ വന്ന കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ വാർത്ത. പോസ്റ്റിന്റെ ലിങ്ക്: https://www.instagram.com/p/C21T9Hcoobz/. ഇത് പുറത്ത് വന്ന് 24 മണിക്കൂറൂകൾക്ക് ശേഷം താൻ മരിച്ചിട്ടില്ലെന്നും കാൻസർ അവബോധത്തിനായാണ് നുണപ്രചാരണം നടത്തിയതെന്നും താരം വീഡിയോയിലൂടെ വ്യക്തമാക്കി.
'ഞാൻ മരിച്ചിട്ടില്ല'; മരിച്ചെന്ന് നുണ പറഞ്ഞതിന് കാരണം, വീഡിയോയുമായി പൂനം പാണ്ഡെ!