അവസാന ചിത്രത്തില്‍ നായിക കിടിലന്‍ ആകണമല്ലോ?: ദളപതി 69 വിജയ്‍ക്ക് നായികയായി !

By Web Team  |  First Published Oct 3, 2024, 10:06 AM IST

ദളപതി 69 എന്ന വിജയ്‍യുടെ പുതിയ ചിത്രത്തില്‍ നായികയായി പൂജ ഹെഗ്‌ഡെ എത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. മമിത ബൈജു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.


ചെന്നൈ: താൽക്കാലികമായി ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന വിജയ്‍യുടെ അവസാന ചിത്രത്തില്‍ നായികയെ പ്രഖ്യാപിച്ചു. നടി പൂജ ഹെഗ്‌ഡെയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. നേരത്തെ ബീസ്റ്റ് ചിത്രത്തില്‍ പൂജ വിജയ്‍യുടെ നായികയായി എത്തിയിരുന്നു. 

ചലച്ചിത്ര നിർമ്മാതാവ് കെവിഎൻ പ്രൊഡക്ഷൻസ് എക്‌സില്‍ ബുധനാഴ്ച ഇത് സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവിട്ടു. നടിയുടെ ചിത്രത്തോടൊപ്പം, പോസ്റ്റ് ഇങ്ങനെയായിരുന്നു, “ഗംഭീരമായ ജോഡിയെ വീണ്ടും വലിയ സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നു" എന്നാണ് ഇത് സംബന്ധിച്ച് എക്സ് പോസ്റ്റില്‍ പറയുന്നത്. 

Latest Videos

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരം വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ വമ്പന്‍ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. 

അതേ സമയം മലയാളം നടി മമിത ബൈജു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 

ബോളിവുഡ് താരം ബോബി ഡിയോള്‍ ചിത്രത്തില്‍ പ്രധാന വില്ലമായി എത്തും. ഇതിന്‍റെ അനൗണ്‍സ്മെന്‍റ് അടുത്തിടെ അണിയറക്കാര്‍ നടത്തിയിരുന്നു. കെജിഎഫിന് ശേഷം യാഷ് നായകനാകുന്ന ടോക്സിക് നിര്‍മ്മിക്കുന്ന കെവിഎന്‍ പ്രൊഡക്ഷന്‍റെ ആദ്യ തമിഴ് ചിത്രമാണ് ദളപതി 69. ഗോട്ട് ആണ് അവസാനം ഇറങ്ങിയ വിജയ് ചിത്രം ഇത് ആഗോള ബോക്സോഫീസില്‍ 450 കോടിയോളം നേടിയിരുന്നു. 

നാരി ശക്തി സമ്മേളനത്തിന് വിളിച്ചത് 5.5 ലക്ഷത്തിന്; അഞ്ച് മിനുട്ട് മുന്‍പ് പിന്‍മാറി, ബോളിവുഡ് നടി നേരിട്ടത് !

ഗോവിന്ദയെ വിശ്വസിക്കാതെ പൊലീസ്, കാലില്‍ വെടിയേറ്റ സംഭവത്തില്‍ ട്വിസ്റ്റ് !

 

click me!