പവൻ കല്യാണിന്റെ 'ഉസ്‍താദ് ഭഗത് സിംഗ്', നായികയാകാൻ പൂജ ഹെഗ്‍ഡെ

By Web Team  |  First Published Dec 14, 2022, 6:01 PM IST

പൂജ ഹെഗ്‍ഡെയാകും  ചിത്രത്തില്‍ നായികയാകുക.


തെലുങ്ക് പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ പവൻ കല്യാണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഉസ്‍താദ് ഭഗത് സിംഗ്'. ഹരിഷ് ശങ്കറാണ്  ചിത്രത്തിന്റെ സംവിധാനം.  'ഉസ്‍താദ് ഭഗത് സിംഗ്' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ചിത്രത്തിലെ പവൻ കല്യാണിന്റെ നായികയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

തെന്നിന്ത്യയുടെ പ്രിയങ്കരിയായ പൂജ ഹെഗ്‍ഡെയാകും  ചിത്രത്തില്‍ നായികയാകുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. 2016ല്‍ വിജയ് നായകനായി പുറത്തെത്തിയ ചിത്രം 'തെരി'യുടെ റീമേക്കാണ് ഉസ്‍താദ് ഭഗത് സിംഗ് എന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്‍ഥിരീകരണം വന്നിട്ടില്ല.  ഉസ്‍താദ് ഭഗത് സിംഗ്  എന്ന ചിത്രം മൈത്ര മൂവി മേക്ക്ഴ്‍സ് ആണ് നിര്‍മിക്കുക.

Latest Videos

'ഹരി ഹര വീര മല്ലു'വെന്ന  ചിത്രത്തിലാണ് പവൻ കല്യാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൃഷ്‍ ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം എം കീരവാണി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

'ഭീംല നായക്' എന്ന ചിത്രമാണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

Read More: ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു, നായകൻ ശിവകാര്‍ത്തികേയൻ

click me!