പുഷ്പ 2 റിലീസിന് മൂന്ന് ദിവസം മാത്രം; അല്ലു അർജുന് വൻ തിരിച്ചടി

By Web Team  |  First Published Dec 2, 2024, 7:38 AM IST

ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.


തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും എത്തുന്നത് മലയാളികളിൽ ആവേശം ഇരട്ടിക്കുന്ന ഘടകം കൂടിയാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. റിലീസിന് ഇനി വെറും മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ അല്ലു അർജുന് വൻ തിരിച്ചടിയായിരിക്കുകയാണ് ഒരു പരാതി. 

ആരാധകരെ ആർമി എന്ന് അഭിസംബോധന ചെയ്തതാണ് അല്ലു അർജുന് തിരിച്ചടിയായിരിക്കുന്നത്. പുഷ്പ 2ന്റെ പ്രമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴായിരുന്നു ആരാധകരെ ആർമിയെന്ന് അല്ലു വിളിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീനിവാസ് എന്നയാളാണ് ഹൈദരാബാദിലെ ജവഹർ ന​ഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 

Latest Videos

മുംബൈയിലെ പ്രമോഷനിടെ ആയിരുന്നു അല്ലു അർജുന്റെ പരാമർശം. "എനിക്ക് ആരാധകരില്ല; എനിക്ക് ഒരു ആർമിയുണ്ട്. ഞാൻ എൻ്റെ ആരാധകരെ സ്നേഹിക്കുന്നു; അവരെന്റെ കുടുംബം പോലെയാണ്. അവർ എന്നോടൊപ്പം നിൽക്കുന്നു. അവർ എന്നെ ആഘോഷിക്കുന്നു. അവർ ഒരു സൈന്യത്തെപ്പോലെ എനിക്കായി നിലകൊള്ളുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും ഒരുപാട് സ്നേഹിക്കുകയാണ്", എന്നാണ് അല്ലു പറഞ്ഞത്. എന്നാൽ ആർമിയുമായി ഉപമിച്ചത് ശരിയായില്ലെന്നും സൈന്യം ചെയ്ത ത്യാ​ഗങ്ങളെ കുറച്ച് കാണിക്കുന്നതുമാണെന്നും ശ്രീനിവാസ് പരാതിയിൽ പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

മലയാളികൾക്ക് അല്ലുവിന്റെ സമ്മാനം, മലയാള തനിമയിൽ പുഷ്പരാജും ശ്രീവല്ലിയും; കസറിക്കയറി പീലിങ്സ്

കേരളത്തിലെത്തിയപ്പോഴും ആരാധകരെ അല്ലു അർജുൻ ആർമി എന്ന് വിളിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ആരംഭിച്ച പുഷ്പ 2 ടിക്കറ്റ് ബുക്കിങ്ങിന് വൻ വരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഒരുദിവസം പിന്നിടുന്നതിന് മുൻപ് പ്രീ സെയിലിലൂടെ 50 കോടി ചിത്രം നേടിയിട്ടുണ്ട്. ഈ രീതിയാണെങ്കിൽ ആദ്യദിനം 250 കോടി കളക്ഷൻ പുഷ്പ 2 നേടുമെന്നാണ് കണക്കുക്കൂട്ടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!