സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതി, സംവിധായകനും സുഹൃത്തിനുമെതിരെ കേസ്

By Web Team  |  First Published Oct 11, 2024, 10:39 AM IST

സിനിമയിൽ അവസരം വാഗ്ദ‌ാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും സംവിധായകനും സുഹൃത്തും പീഡിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്തു 


കൊച്ചി: വനിതാ സഹ സംവിധായികയെ  പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനും സുഹൃത്തിനുമെതിരെ മരട് പൊലീസ് ബലാത്സംഗത്തിന് കേസ് എടുത്തു. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. സിനിമയിൽ അവസരം വാഗ്ദ‌ാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് കേസ്. ഓർമ്മ നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല.  

ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടിത്തം, രാത്രി 10 ന് പണമെടുക്കാൻ എടിഎമ്മിലെത്തിയവർ കണ്ടത് ബാങ്കിനുള്ളിൽ പുക

Latest Videos

 

 

 

click me!