ആക്രമണങ്ങളില്‍ ഇരകളായവരുടെ കണ്ണീരൊപ്പി മോദി; 'പി എം മോദി'യുടെ വീഡിയോ സോംഗ്

By Web Team  |  First Published May 19, 2019, 8:48 PM IST

ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുന്ന മോദിയുടെ നായക കഥാപാത്രത്തെ രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. 


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ 'പി എം മോദി'യുടെ വീഡിയോ സോങ് പുറത്തിറങ്ങി. വിവേക് ഒബ്‍റോയ് നായകനായെത്തുന്ന ചിത്രത്തിലെ 'ഈശ്വര്‍ അള്ളാ' എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. 

ആക്രമണങ്ങളില്‍ ഇരകളാകുന്നവരെ സാന്ത്വനിപ്പിക്കുന്ന വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന മോദിയുടെ കഥാപാത്രമാണ്  വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുന്ന മോദിയുടെ നായക കഥാപാത്രത്തെ രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. 

Latest Videos

 നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'പി എം മോദി' എന്ന സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദ‍ർശനാനുമതി നൽകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!