'ഫൂലെ'ചലച്ചിത്ര വിവാദം അനാവശ്യവും, അതിശയോക്തികലര്‍ന്നതുമെന്ന് സംവിധായകന്‍

Published : Apr 12, 2025, 01:25 PM IST
'ഫൂലെ'ചലച്ചിത്ര വിവാദം അനാവശ്യവും, അതിശയോക്തികലര്‍ന്നതുമെന്ന് സംവിധായകന്‍

Synopsis

ഫൂലെ സിനിമയുമായി ബന്ധപെട്ടുണ്ടായ വിവാദങ്ങൾ അനാവശ്യമാണെന്ന് സംവിധായകൻ അനന്ത് മഹാദേവൻ. 

മുംബൈ: 'ഫൂലെ' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യവും, അതിശയോക്തി കലര്‍ന്നതുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകൻ അനന്ത് മഹാദേവൻ പറഞ്ഞു. സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ച ഭേദഗതികൾ ചിത്രം മാറ്റിവയ്ക്കാൻ കാരണമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.ഫൂലെ ചിത്രത്തിനെതിരെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിനെ തുടർന്നാണ് ആനന്ദ് മഹാദേവന്‍റെ പ്രതികരണം.

വാർത്താ ഏജൻസിയായ പി‌ടി‌ഐയുമായുള്ള സെൻസർ ബോർഡില്‍ നേരിട്ടു എന്ന പ്രശ്നങ്ങളില്‍ അദ്ദേഹം സംസാരിച്ചു "അവർ ചില ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു, ഞാൻ അതിനെ വെട്ടിമാറ്റല്‍ എന്ന് എന്ന് വിളിക്കാനാകില്ല. അങ്ങനെ വെട്ടിക്കുറയ്ക്കലുകളൊന്നുമില്ലെന്ന് ഞാൻ വ്യക്തമാക്കുന്നു. ഞങ്ങൾ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത് ചെയ്തു. യുവാക്കളും എല്ലാവരും സിനിമ കാണണമെന്നും അത് വളരെ വിദ്യാഭ്യാസപരമാണെന്നും അവർ കരുതി. സംഘർഷങ്ങളുടെയും എതിർവാദങ്ങളുടെയും ഈ കൊടുങ്കാറ്റ് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, ഇതിന്‍റെ പേരിലുള്ള വിവാദം അതിശയോക്തിപരവും അനാവശ്യവുമാണെന്ന് ഞാൻ കരുതുന്നു" ആനന്ദ് മഹാദേവന്‍ പറഞ്ഞു. 

ബ്രാഹ്മണ സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിനെക്കുറിച്ച് ആനന്ദ് മഹാദേവന്‍ പറഞ്ഞു. "രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ കണ്ടാണ് ബ്രാഹ്മണർ ആശങ്കപ്പെടുന്നത്" ചിത്രത്തിൽ ആക്ഷേപകരമായി ഒന്നുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ഇപ്പോള്‍ വിവാദം ഉന്നയിക്കുന്നവര്‍ക്കൊപ്പം ഇരുന്ന് സിനിമ കാണാന്‍ ഞാന്‍ തയ്യാറാണ് അത് അവരുടെ ആശങ്കകള്‍ പരിഹരിക്കും എന്നും ഫൂലെ സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

പ്രതീക് ഗാന്ധിയും പാത്രലേഖയും 19-ാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതിറാവ് ഫുലെയുടെയും സവിത്രിബായി ഫുലെയുടെയും വേഷങ്ങളിൽ അഭിനയിക്കുന്നു ചിത്രമാണ് ഫുലെ. 

അനന്ത് മഹാദേവൻ സംവിധാനം ചെയ്ത ഈ ചിത്രം ജാതി വിവേചനത്തിനും ലിംഗ അസമത്വത്തിനും എതിരെയുള്ള അവരുടെ പോരാട്ടം ഉയർത്തിക്കാട്ടുന്നു. ചിത്രത്തിന്റെ ട്രെയിലർ വിധവകൾ, ദലിതർ എന്നിവരുടെ സ്ഥിതി മാറ്റാൻ ഫുലെ ദമ്പതികളുടെ പോരാട്ടം ആവിഷ്കരിക്കുന്നു. അതേ സമയമാണ് ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് വരുത്തിയ മാറ്റങ്ങള്‍ ചര്‍ച്ചയായത്. പിന്നാലെ ചിത്രത്തിന്‍റെ ഏപ്രില്‍ 11ന് നിശ്ചയിച്ച റിലീസ് മാറ്റിവച്ചിരുന്നു. എന്നാല്‍ ഇത് വിവാദം മൂലം അല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. 

ഡാൻസിംഗ് ശിവ ഫിലിംസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും നിർമ്മിച്ച "ഫുലേ" സിനിമാ തിയേറ്ററുകളിൽ സീ സ്റ്റുഡിയോസ് വിതരണം ചെയ്യും.

100 കോടി മുടക്കി എടുത്ത പടം, രണ്ടാം ദിനം നഷ്ടം 400 ഷോകള്‍: 500 കോടിപടത്തിലെ നായകന്‍റെ ചിത്രത്തിന് എന്ത് പറ്റി

ജാൻവിക്ക് 5 കോടിയുടെ പര്‍പ്പിള്‍‌ ലംബോർഗിനി സമ്മാനം: നല്‍കിയ വ്യക്തിയാണ് ശരിക്കും ഞെട്ടിച്ചത് !

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അനശ്വര രാജന്റെ ചാമ്പ്യൻ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി അനശ്വര രാജൻ ചിത്രം 'ചാമ്പ്യൻ'