നായകന്‍ പ്രഭു​ദേവ, മലയാളി സംവിധായകന്‍റെ തമിഴ് അരങ്ങേറ്റം; 'പേട്ട റാപ്പ്' നാളെ മുതല്‍

By Web TeamFirst Published Sep 26, 2024, 3:54 PM IST
Highlights

ഏത് പ്രായത്തിലുള്ളവർക്കും തിയറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന കളർഫുൾ എന്‍റര്‍ടെയ്‍നറെന്ന് സംവിധായകൻ

മലയാളി സിനിമാ സംവിധായകനായ എസ് ജെ സിനു ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ട റാപ്പ്. പ്രഭുദേവയാണ് ചിത്രത്തിലെ നായകന്‍. 30 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തന്‍റെ ഹിറ്റ് ചിത്രത്തിലെ ഗാനത്തിന്റെ പേരിൽ ഒരു ചിത്രവുമായി എസ് ജെ സിനു സമീപിച്ചപ്പോൾ കഥയിലെ മൊത്തത്തിലുള്ള വിനോദമൂല്യവും ചിത്രത്തിന്റെ പേരും തന്നെയാണ് തന്നെ സ്വാധീനിച്ചതെന്ന് പ്രഭുദേവ കേരളത്തിലെത്തിയപ്പോൾ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷനിലൂടെ പുതുമുഖ താരങ്ങൾക്കും പ്രാതിനിധ്യം നൽകിയ തമിഴ് ചിത്രം കൂടിയാണ് പേട്ടറാപ്പ്. 

ഏത് പ്രായത്തിലുള്ളവർക്കും തിയറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന കളർഫുൾ എന്റർടെയ്‌നറായാണ് പേട്ട റാപ്പ് ഒരുക്കിയതെന്ന് സംവിധായകൻ എസ് ജെ സിനു പറയുന്നു. മലയാളത്തിൽ നിന്ന് തമിഴിലേക്ക് ബിഗ് ബജറ്റ് ചിത്രവുമായി ആരംഭം കുറിക്കാൻ സാധിച്ചത് ബ്ലൂ ഹിൽ ഫിലിംസിന്റെ പുതിയ ചുവടുവെപ്പാണെന്നും അതിൽ അഭിമാനമുണ്ടെന്നും നിര്‍മ്മാതാവ് ജോബി പി സാമും പറയുന്നു. നാളെ മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന പേട്ട റാപ്പ് കേരളത്തിലെ എൺപതോളം തിയറ്ററുകളിൽ എത്തും. 

Latest Videos

പ്രഭുദേവ, വേദിക, സണ്ണി ലിയോൺ, കലാഭവൻ ഷാജോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേശ് തിലക്, രാജീവ് പിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. പേട്ട റാപ്പിന്റെ തിരക്കഥ പി കെ ദിനിലാണ് ഒരുക്കിയിരിക്കുന്നത്. ഡി ഇമ്മൻ ആണ് ചിത്രത്തിലെ മനോഹരമായ പത്തോളം ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് പേട്ട റാപ്പ് നിർമിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവ്വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് എസ്, ശശികുമാർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റിയ എസ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അബ്ദുൾ റഹ്‍മാൻ, കൊറിയോഗ്രഫി ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്സ് വിവേക്, മദൻ ​ഗാര്‍​ഗി, ക്രിയേറ്റീവ് സപ്പോർട്ട് സഞ്ജയ് ഗസൽ, കോ ഡയറക്ടർ അഞ്ജു വിജയ്, ഡിസൈൻ യെല്ലോ ടൂത്ത്, സ്റ്റിൽസ് സായ് സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, പി ആർ ഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

ALSO READ : 'കൈതി 2' എപ്പോള്‍? ഇതാ കാര്‍ത്തിയുടെ ഉത്തരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!