റോണിയും വിൻസിയും പ്രധാന വേഷങ്ങളിൽ പഴഞ്ചൻ പ്രണയം ട്രെയ്ലര്‍ ഇറങ്ങി

By Web Team  |  First Published Nov 16, 2023, 12:15 PM IST

 ചിത്രത്തിന്റെ ട്രെയ്ലര്‍ ഇപ്പോൾ റീലീസ് ആയിരിക്കുകയാണ്. ഒരു ഫീൽ ഗുഡ് എന്റർടൈനറായ 'പഴഞ്ചൻ പ്രണയം ' നിർമ്മിക്കുന്നത്


കൊച്ചി: ഇതിഹാസ മൂവിസിന്റെ ബാനറിൽ നവാഗതനായ ബിനീഷ് കളരിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പഴഞ്ചൻ പ്രണയം '. 'കണ്ണൂർ സ്‌ക്വാഡ്' എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധ നേടിയ റോണി ഡേവിഡ് രാജ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു.സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസ് നായികയായി എത്തുന്ന ചിത്രം ഈ മാസം 24 ന് തീയേറ്ററുകളിൽ എത്തും.

 ചിത്രത്തിന്റെ ട്രെയ്ലര്‍ ഇപ്പോൾ റീലീസ് ആയിരിക്കുകയാണ്. ഒരു ഫീൽ ഗുഡ് എന്റർടൈനറായ 'പഴഞ്ചൻ പ്രണയം ' നിർമ്മിക്കുന്നത് വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവരാണ് . ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നി ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ചിത്രത്തിന്റെ ക്രീയേറ്റീവ് കോൺട്രിബ്യുട്ടറാണ്.  സിനോജ് പി അയ്യപ്പനാണ് ടെക്‌നിക്കൽ ഹെഡ്.മികച്ച പ്രതികരണങ്ങളാണ് പഴഞ്ചൻ പ്രണയത്തിന്റെ ട്രൈലെറിനു ലഭിക്കുന്നത്.

Latest Videos

undefined

കണ്ണൂർ സ്‌ക്വാഡിൽ റോണിക്കൊപ്പം വേഷമിട്ട അസീസ് നെടുമങ്ങാട്‌ പഴഞ്ചൻ പ്രണയത്തിലും ഒരു മുഖ്യ വേഷത്തിൽ എത്തുന്നു. രചന - കിരൺലാൽ എം, ഡി ഒ പി - അമോഷ് പുതിയാട്ടിൽ, എഡിറ്റർ - അരുൺ രാഘവ്, മ്യൂസിക് - സതീഷ് രഘുനാഥൻ, വരികൾ - ഹരിനാരായണൻ, അൻവർ അലി, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പഴഞ്ചൻ പ്രണയത്തിലെ ഗാനങ്ങൾ പാടിയത് വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷൻ,ഷഹബാസ് അമൻ,കാർത്തിക വൈദ്യനാഥൻ, കെ എസ് ചിത്ര, മധു ബാലകൃഷ്ണൻ എന്നിവരാണ്.  

പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, ആർട്ട്‌ - സജി കൂടനാട്, കോസ്റ്റും ഡിസൈനർ - വിഷ്ണു ശിവ പ്രദീപ്‌,ചീഫ് അസോസിയേറ്റ് ഡയറക്ടർ - മനോജ്‌ ജി, ഉബൈനി യുസഫ്,മേക്ക് അപ് - മനോജ് അങ്കമാലി,കൊറിയോഗ്രാഫർ - മനു രാജ്,വി എഫ് എക്സ് - ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്,സ്റ്റിൽസ് - കൃഷ്ണകുമാർ, കോ പ്രൊഡ്യൂസർ - രാജൻ ഗിന്നസ്, ഡിക്സൺ ഡോമിനിക്, പബ്ലിസിറ്റി ഡിസൈനർ - വിനീത് വാസുദേവൻ, മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെതിക്കുന്നത്.

സംസ്ഥാന അവാര്‍ഡിന് ശേഷം വീട്ടിലിരിക്കുന്നു; ഫീല്‍ഡ് ഔട്ടായാലും ഹാപ്പിയെന്ന് വിന്‍സി

നാന പടേക്കര്‍ ആരാധകനെ തല്ലിയോ?: വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്.!
 

click me!