'നിയമത്തിന് മുന്നില്‍ എല്ലാരും സമന്മാര്‍': അല്ലുവിനെ പിന്തുണയ്ക്കാതെ തെലങ്കാന പൊലീസിനെ പിന്തുണച്ച് പവന്‍!

By Web Desk  |  First Published Dec 30, 2024, 3:33 PM IST

പുഷ്പ 2 പ്രിമീയറിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ട സംഭവത്തിൽ അല്ലു അർജുനെതിരായ നടപടിയിൽ തെലങ്കാന പോലീസിനെ കുറ്റപ്പെടുത്താൻ വിസമ്മതിച്ചു ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. 


ഹൈദരാബാദ്: പുഷ്പ 2 പ്രിമീയറിനിടെ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ട സംഭവത്തില്‍ അല്ലു അർജുനെതിരായ നടപടിയിൽ തെലങ്കാന പോലീസിനെ കുറ്റപ്പെടുത്താൻ വിസമ്മതിച്ച ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. അല്ലു അര്‍ജുന്‍റെ ബന്ധു കൂടിയായ പവന്‍ കല്ല്യാണ്‍ നിയമം എല്ലാവർക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവർത്തിക്കണമെന്നും പറഞ്ഞു. 

എൻഡിഎ സഖ്യകക്ഷിയായ ജനസേന പാർട്ടിയുടെ നേതാവാണ് പവന്‍ കല്ല്യാണ്‍. അല്ലു അര്‍ജുനെതിരായ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയെയും പൊലീസിനെയും ലക്ഷ്യം വച്ച് വിമര്‍ശനം വരുന്നതിനിടെയാണ് പവന്‍ കല്ല്യാണിന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ "മഹത്തായ നേതാവ്" എന്ന് പുകഴ്ത്തുകയും തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തെ അല്ലു അർജുൻ നേരത്തെ സന്ദർശിക്കേണ്ടതായിരുന്നുവെന്നും പവന്‍ കല്ല്യാണ്‍ അഭിപ്രായപ്പെട്ടു.

Latest Videos

മംഗളഗിരിയിൽ ഒരു ചടങ്ങിനിടെ മധ്യമങ്ങളോട് അനൗപചാരികമായി ആശയവിനിമയം നടത്തവേയായിരുന്നു പവന്‍ കല്ല്യാണിന്‍റെ പരാമര്‍ശം, ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരണപ്പെട്ടത്.

അല്ലു അർജുൻ  പുഷ്പ 2 പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ എത്തിയതാണ് തിക്കും തിരക്കും ഉണ്ടാക്കിയത്. രേവതി എന്ന 39കാരി മരിക്കുകയും അവരുടെ ഒന്‍പത് വയസുകാരന്‍ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അധികം വൈകാതെ ഹൈദരാബാദ് പോലീസ് അല്ലു അർജുനെതിരെ കേസെടുത്തു. അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും, അധികം വൈകാതെ നാല് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

നിയമപാലകർ പൊതു സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടത് പ്രധാനമാണെന്ന് കല്യാണ് പറഞ്ഞു. "നിയമം എല്ലാവർക്കും തുല്യമാണ്, ഇത്തരം സംഭവങ്ങളിൽ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവർത്തിക്കുന്നത്. എന്നാൽ, തിയേറ്റർ ജീവനക്കാർ അല്ലു അർജുനെ സ്ഥിതിഗതികൾ മുൻകൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം തീയറ്ററില്‍ എത്തിയതാണ് സ്ഥിതി ഗതികള്‍ വഷളാക്കിയത്" പവന്‍ കല്ല്യാണ്‍  പറഞ്ഞു.

മോശം സംഭവിക്കുന്നത് തടയാൻ നടന് എന്തുചെയ്യാമായിരുന്നുവെന്ന് പവൻ കല്യാൺ പറഞ്ഞു, "അല്ലു അർജുൻ ഇരയുടെ കുടുംബവുമായി നേരത്തെ കണ്ടിരുന്നെങ്കില്‍ നന്നായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കാമായിരുന്നു."

തന്‍റെ മൂത്ത സഹോദരൻ ചിരഞ്ജീവിയും താനും സിനിമകളുടെ പ്രദർശനങ്ങളിൽ പങ്കെടുക്കാറുണ്ടെന്ന് പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ പറഞ്ഞു. "പക്ഷേ, തിരക്ക് സൃഷ്ടിക്കാതിരിക്കാൻ  പലപ്പോഴും മുഖംമൂടി ധരിച്ചിരുന്നു."

എളിമയിൽ നിന്ന് ഉയർന്നുവന്ന നേതാവെന്നാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രി റെഡ്ഡിയെ വിശേഷിപ്പിച്ചത്. "രേവന്ത് റെഡ്ഡി ഒരു മികച്ച നേതാവാണ്. അദ്ദേഹം വൈഎസ്ആർസിയെപ്പോലെ ചെയ്തില്ല. ബെനിഫിറ്റ് ഷോകളും ടിക്കറ്റ് നിരക്കും വർദ്ധനയും അനുവദിച്ചിരുന്നു". എന്നിരുന്നാലും, ഈ സാഹചര്യത്തിൽ, അല്ലുവിന്‍റെ സംഭവത്തില്‍ മുന്നിലോ പിന്നിലോ എന്താണ് സംഭവിച്ചതെന്ന് എനിക്ക് പൂർണ്ണമായി അറിയില്ലെന്നും പവന്‍ കല്ല്യാണ്‍ കൂട്ടിച്ചേര്‍ത്തു,

'ധൈര്യമുണ്ടെല്‍ പിടിക്കെടാ': അല്ലുവിന് പുലിവാല്‍ ആകുമോ പുതിയ പാട്ട്, ഡിലീറ്റാക്കിയത് വീണ്ടും വന്നു !

ക്രിസ്മസ് റിലീസുകള്‍ വന്നിട്ടും 'പുഷ്പ'യെ തൊടാന്‍ പറ്റുന്നില്ല: 69 കോടി കൂടി നേടിയാല്‍ ചരിത്രം !

click me!