രാജ്യത്തെ മുന്‍നിര നടനാണ് ഞാന്‍ 1000-1500 കോടി രൂപ എളുപ്പത്തില്‍ സമ്പാദിക്കും, പക്ഷെ: പവന്‍ കല്ല്യാണ്‍

By Web Team  |  First Published Jul 14, 2023, 12:16 PM IST

ജനസേന പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ഇപ്പോള്‍ സംസ്ഥാന പാര്യടനത്തിലാണ് താരം. 


വിശാഖ്: തെലുങ്ക് സിനിമ രംഗത്തെ സൂപ്പര്‍താരമാണ് പവന്‍ കല്ല്യാണ്‍. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരന്‍ എന്നതിനപ്പുറം സ്വന്തമായി ഒരു ഫാന്‍ബേസ് ഉണ്ടാക്കിയ താരമാണ് പവന്‍ കല്ല്യാണ്‍. 2024 അന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഇപ്പോള്‍ പവന്‍ കല്ല്യാണ്‍. 

ജനസേന പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ഇപ്പോള്‍ സംസ്ഥാന പാര്യടനത്തിലാണ് താരം. ഇതിന്‍റെ ഭാഗമായി  ഏലൂരില്‍ പാര്‍ട്ടി നേതാക്കളെയും വനിതാ പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കവേ പവന്‍ കല്ല്യാണ്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

Latest Videos

‘രാജ്യത്തെ പ്രധാനപ്പെട്ടത്  നടന്മാരില്‍ ഒരാളാണ് ഞാന്‍. പക്ഷെ മറ്റ് മുന്‍നിര നടന്മാരുമായി ഞാന്‍ മത്സരിക്കാറില്ല. എന്നിട്ടും ഒരു വര്‍ഷത്തില്‍ ഏകദേശം 200 ദിവസം ജോലി ചെയ്യുകയും ഏകദേശം 400 കോടി സമ്പാദിക്കുകയും ചെയ്യുന്നു. അതിനാല്‍ ഞാന്‍ ശ്രമിച്ചാല്‍ എനിക്ക് 1000-1500 കോടി രൂപ എളുപ്പത്തില്‍ സമ്പാദിക്കാം. അതിനുള്ള ശേഷി എനിക്കുണ്ട്. പക്ഷെ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിലാണ് എനിക്ക് കൂടുതല്‍ താല്‍പ്പര്യം. അതിനാല്‍ ഞാന്‍ ബാക്കി കാര്യങ്ങള്‍ മറക്കുന്നു’പവന്‍ കല്ല്യാണ്‍ പറയുന്നു.

നടന്‍‌ പവന്‍ കല്ല്യാണും ഭാര്യ അന്ന ലെഹ്സനെവയും വേര്‍പിരിയുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. പവന്‍ കല്ല്യാണ്‍ പങ്കെടുക്കുന്ന പ്രധാന ചടങ്ങുകളില്‍ എല്ലാം സാന്നിധ്യമായിരുന്നു അന്ന അടുത്ത ചില ചടങ്ങുകളില്‍ പങ്കെടുക്കാത്തതാണ് ഇത്തരം ഒരു അഭ്യൂഹത്തിന് തിരികൊളുത്തിയത്. എന്നാല്‍ പിന്നീട് ഇത് നിഷേധിച്ചുള്ള ട്വീറ്റ് ഇദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ജനസേനയുടെ ട്വിറ്റര്‍‌ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തു.

മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു; അവസാനത്തെ അരമണിക്കൂറില്‍ നടന്നത് ബാല പറയുന്നു.!

ഒറിജിനല്‍ 'കാവാലയ്യാ' ഡാന്‍സ് തമന്നയുടെത്; ഡീപ്പ് ഫേക്കില്‍ കളിക്കുന്നത് സിമ്രാനും, നയന്‍സും കത്രീനയുമൊക്കെ

click me!