'മധുര ഗ്യാംങ് ഇറങ്ങി' :അമീര്‍ സുല്‍ത്താനോട് മാപ്പ് പറഞ്ഞ് തടിതപ്പി ജ്ഞാനവേല്‍ രാജ.!

By Web Team  |  First Published Dec 1, 2023, 3:40 PM IST

'പരുത്തിവീരന്റെ' പേരില്‍ 17 വർഷമായി തുടരുന്ന കേസിന്‍റെ അമീറും കെഇ ജ്ഞാനവേൽരാജയും തമ്മിൽ ദിവസങ്ങളായി മാധ്യമങ്ങള്‍ വഴി വാക്ക്പോരിലായിരുന്നു.


ചെന്നൈ: തമിഴ് സിനിമ ലോകത്ത് ഏറെ ചര്‍ച്ചയായ പരുത്തിവീരന്‍ വിവാദത്തിന് അവസാനം.  പരുത്തിവീരൻ' നിർമ്മാതാവ് കെ ഇ ജ്ഞാനവേൽരാജ ചിത്രത്തിന്‍റെ സംവിധായകൻ അമീറിനോട് അപകീർത്തികരമായ പരാമർശം നടത്തിയതിന് ക്ഷമാപണം നടത്തി. പ്രത്യേക വാര്‍ത്ത കുറിപ്പിലൂടെയാണ്  ജ്ഞാനവേൽരാജ മാപ്പ് പറഞ്ഞത്. 

'പരുത്തിവീരന്റെ' പേരില്‍ 17 വർഷമായി തുടരുന്ന കേസിന്‍റെ അമീറും കെഇ ജ്ഞാനവേൽരാജയും തമ്മിൽ ദിവസങ്ങളായി മാധ്യമങ്ങള്‍ വഴി വാക്ക്പോരിലായിരുന്നു. നടൻ കാർത്തിയുടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് പരുത്തിവീരന്‍.

Latest Videos

നവംബർ 29 നാണ് നിർമ്മാതാവ് കെ ഇ ജ്ഞാനവേൽരാജ താന്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ സംവിധായകൻ അമീറിനോട് ക്ഷമ ചോദിക്കുന്നതായി പറഞ്ഞു കൊണ്ടുള്ള വാര്‍ത്ത കുറിപ്പ് ഇറക്കിയത്. തമിഴിൽ എഴുതിയ പ്രസ്താവനയിൽ നിർമ്മാതാവ് ജ്ഞാനവേൽ പറയുന്നത് ഇതാണ്.

"പരുത്തിവീരനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങൾ 17 വർഷമായി തുടരുകയാണ്. ഞാൻ അതിനെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. ഇതുവരെ അമീറിനെ എന്റെ സഹോദരനായിട്ടാണ് കണ്ടത്. അദ്ദേഹത്തിന്‍റെ കുടുംബവുമായി എനിക്ക് ആദ്യകാലം മുതല്‍ വലിയ അടുപ്പമായിരുന്നു. എന്നെക്കുറിച്ച് അമീർ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് കണ്ട് വേദനിച്ചു.അതിന് മറുപടി പറയുമ്പോൾ ഞാൻ ചില വാക്കുകൾ ഉപയോഗിച്ചു, അത് അദ്ദേഹത്തെ വേദനിപ്പിച്ചു. എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ അമീറിനോട് ഹൃദയം നിറഞ്ഞ മാപ്പ്. എനിക്ക് ജീവൻ നൽകിയ സിനിമാ വ്യവസായത്തെയും അതിന്റെ സാങ്കേതിക വിദഗ്ധരെയും ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ" - കെ ഇ ജ്ഞാനവേൽരാജയുടെ കുറിപ്പില്‍ പറയുന്നു. 

ജ്ഞാനവേലിന്‍റെ ആരോപണം തമിഴ് സിനിമ ലോകത്ത് വന്‍ വിവാദമായി. ആമീറിനെ പിന്തുണച്ച് സംവിധായകരുടെ വലിയ നിര തന്നെ എത്തി. ആമീറിന്‍റെ അടുത്ത സംഘമായ ശശികുമാര്‍, സമുദ്രകനി, വെട്രിമാരന്‍ എല്ലാം രംഗത്ത് എത്തി. അമീറിന്‍റെ ഗുരുവായ ബാല. മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജ എല്ലാവരും ജ്ഞാനവേൽരാജയ്ക്കെതിരെ രംഗത്ത് എത്തി.  മറ്റ് പല സാങ്കേതിക വിദഗ്ധരും ആമീറിനെ പിന്തുണച്ച് രംഗത്ത് എത്തി. 

ജ്ഞാനവേൽരാജയുടെ അടുത്ത ആളുകളായ സൂര്യയും കാര്‍ത്തിയും അടക്കം വിഷയത്തില്‍ മൌനം തുടരുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. അമീര്‍, ശശികുമാര്‍ അടങ്ങുന്ന മധുര ഗ്യാംങ് എന്ന് തമിഴകത്ത് അറിയപ്പെടുന്ന സംവിധായകര്‍ ഒന്നിച്ച് എത്തിയതോടെ സൂര്യ കുടുംബത്തിന്‍റെ സമ്മര്‍ദ്ദത്താലാണ് ജ്ഞാനവേൽരാജ മാപ്പ് പറഞ്ഞത് എന്നാണ് ഇപ്പോള്‍ കോളിവുഡിലോ സംസാരം. 

'വിജയ്‍യുടെ മകന്‍റെ ആദ്യ സംവിധാന സംരംഭം നന്നാവുമോ'? പുതിയ വിവരം അറിഞ്ഞ പ്രേക്ഷകര്‍ ചോദിക്കുന്നു

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ചുള്ള ദില്ലി പൊലീസ് അന്വേഷണം വഴിമുട്ടി


 

click me!