ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കോമഡി എന്‍റര്‍ടെയ്നര്‍ എന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. സിനിമയുടേതായി ഇതിനകം ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് പുറത്തിറങ്ങിയിട്ടുള്ളത്.
കൊച്ചി: സൈജു കുറുപ്പ്- സ്രിന്ദ- ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്‍റോ സണ്ണി സംവിധാനം "പാപ്പച്ചൻ ഒളിവിലാണ് " എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്ന് റിച്ചുകുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്,സാഗരിക,സൈജു കുറുപ്പ് എന്നിവർ ആലപിച്ച "പാപ്പച്ച...പാപ്പച്ച' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നത്.
ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കോമഡി എന്‍റര്‍ടെയ്നര്‍ എന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. സിനിമയുടേതായി ഇതിനകം ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ദീർഘനാള്‍ സംവിധായകൻ ജിബു ജേക്കബിന്‍റെ സംവിധാന സഹായിയായിരുന്ന ശേഷമാണ് സിന്‍റോ സണ്ണി സ്വതന്ത്രസംവിധായകനായത്.
ഒരു മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളാണ് നര്‍മ്മത്തിൽ പൊതിഞ്ഞ് 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം ശ്രീജിത്ത് നായർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കല വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ്, കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പിയൻക്കാവ്, പി ആർ ഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
ജൂഡ് ആന്റണി ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തില്‍ വിക്രം നായകന് ?