മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
മുംബൈ: 28.2 ദശലക്ഷം കാഴ്ചക്കാരുള്ള ആമസോൺ പ്രൈം വീഡിയോയുടെ പഞ്ചായത്ത് മൂന്നാം സീസൺ, 2024 ലെ ആദ്യ ആറ് മാസങ്ങളിൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹിന്ദി ഭാഷാ വെബ് സീരീസായി മാറി. മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
20.3 മില്യൺ വ്യൂവർഷിപ്പുള്ള നെറ്റ്ഫ്ലിക്സിന്‍റെ ഹീരമാണ്ഡിയും 19.5 മില്യൺ കാഴ്ചക്കാരുമായി പ്രൈം വീഡിയോയുടെ ഇന്ത്യൻ പോലീസ് ഫോഴ്സും പഞ്ചായത്ത് സീസണ്‍ 3ക്ക് പിന്നിലുണ്ട്. ദി ലെജൻഡ് ഓഫ് ഹനുമാൻ (14.8 ദശലക്ഷം), ഷോടൈം (12.5 ദശലക്ഷം), കർമ്മ കോളിംഗ് (9.1 ദശലക്ഷം), ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് (8 ദശലക്ഷം) ലൂട്ടർ (8 ദശലക്ഷം) എന്നിവ ഉൾപ്പെടുന്ന അഞ്ച് എൻട്രികളോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹിന്ദി ഭാഷാ വെബ് ഷോകളുടെ പട്ടികയിൽ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാര്‍ ഒന്നാം സ്ഥാനത്ത് എത്തി.
ജിയോസിനിമയിലെ ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസൺ 17.8 മില്യൺ വ്യൂവർഷിപ്പോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹിന്ദി ഷോ ആയി മാറി. ഇതിന് പിന്നില്‍ നെറ്റ്ഫ്ലിക്സിലെ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയും (14.5 ദശലക്ഷം) ഷാർക്ക് ടാങ്ക് ഇന്ത്യയുടെ സീസൺ മൂന്നുമാണ് (12.5 ദശലക്ഷം) എത്തിയിരിക്കുന്നത്.
ജനുവരി 2024 മുതല്‍ ജൂണ്‍ 2024 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് ഈ പട്ടിക ഓർമാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കണ്ട അന്താരാഷ്ട്ര ഷോകളില്‍ ആമസോണ്‍ പ്രൈം സ്ട്രീം ചെയ്ത ബോയ്സ് നാലാം സീസണ്‍ ആണ് മുന്നില്‍.10.5 ദശലക്ഷമാണ് വ്യൂവർഷിപ്പ്. എച്ച്ബിഒയുടെ ഹൗസ് ഓഫ് ദ ഡ്രാഗണ്‍ രണ്ടാമതാണ്. ജിയോ സിനിമയിലാണ് എച്ച്ബിഒ സീരിസ് വരുന്നത്. ഇതിന് പിന്നില്‍ നെറ്റ്ഫ്ലിക്സിന്‍റെ അവതാര്‍: ദ ലാസ്റ്റ് എയര്‍ ബെന്‍ററാണ്.
ഡയറക്ട് ഒടിടി റിലീസായ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചലച്ചിത്രങ്ങളുടെ പട്ടികയിൽ നാല് സിനിമകൾ നെറ്റ്ഫ്ലിക്സില്‍ നിന്നാണ്. നെറ്റ്ഫ്ലിക്സിന്‍റെ അമർ സിംഗ് ചംകില (12.9 ദശലക്ഷം) ഒന്നാമതെത്തിയപ്പോൾ 12.2 ദശലക്ഷം വ്യൂവർഷിപ്പുള്ള മർഡർ മുബാറക്ക് രണ്ടാമതായി. മഹാരാജ, ഭക്ഷക് എന്നിവ മൂന്നും നാലും സ്ഥാനത്ത് എത്തി.
തിയറ്റര്‍ റിലീസില്‍ നിന്ന് 92 ദിനങ്ങള്‍; 'പവി കെയര്‍ടേക്കര്‍' ഒടിടിയിലേക്ക്