എട്ട് മാസത്തിനിപ്പുറം ഒടിടിയിലേക്ക്; 'പഞ്ചവത്സര പദ്ധതി' സ്ട്രീമിംഗ് ആരംഭിച്ചു

By Web Desk  |  First Published Dec 31, 2024, 4:21 PM IST

ഏപ്രിലില്‍ തിയറ്ററുകളിലെത്തിയ ചിത്രം


മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍. സിജു വില്‍സണെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത പഞ്ചവത്സര പദ്ധതി എന്ന ചിത്രമാണ് സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എട്ട് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സില്‍ ചിത്രം കാണാനാവും.

പുതുമുഖം കൃഷ്ണേന്ദു എ മേനോൻ ആണ് ചിത്രത്തിലെ നായിക. പി പി കുഞ്ഞികൃഷ്ണൻ, സുധീഷ്, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, നിഷ സാരംഗ്, മുത്തുമണി, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ, സംഭാഷണം സജീവ് പാഴൂർ എഴുതിയിരിക്കുന്നു. ആൽബിയാണ് ഛായാഗ്രഹണം.

Latest Videos

റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്‍മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, കല ത്യാഗു തവനൂർ, മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം വീണ സ്യമന്തക്, സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എ കെ രജിലേഷ്, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, വിഎഫ്എക്സ് അമൽ, ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ  ധനേഷ് നടുവള്ളിയിൽ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'ലവ്‍ഡെയില്‍' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!