അനുഷ്കയ്ക്കും കോലിയും നേരിട്ടത് വലിയ ഭീഷണി ; എന്നിട്ടും വിട്ടില്ല, ധീരമായ നീക്കം ആ സീരിസിന്‍റെ രണ്ടാം സീസണ്‍ !

By Web Desk  |  First Published Jan 4, 2025, 11:17 AM IST

ആമസോണ്‍ പ്രൈം വീഡിയോസിന്‍റെ പാതാള്‍ ലോകം സീരിസിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു.


ദില്ലി: പ്രേക്ഷകര്‍ കാത്തിരുന്ന ആമസോണ്‍ പ്രൈം വീഡിയോസിന്‍റെ സീരിസ് പാതാള്‍ ലോകിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. സീരിസിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ടീസറിൽ ജയ്ദീപ് ഹലാവത്ത് ഹാത്തിറാം ചൗധരി എന്ന പൊലീസ് ഓഫീസറായി തിരിച്ചെത്തുന്നതാണ് കാണിക്കുന്നത്. 

ടീസർ ണ്ടാം സീസണിൽ നിന്നുള്ള ഫൂട്ടേജുകളൊന്നും കാണിക്കുന്നില്ല, എന്നാൽ ഒരു പുതിയ സാഹസികതയാണ് പുതിയ സീസണില്‍ എന്ന സൂചന നല്‍കുന്നു. ഒരു മോണലോഗ് ഒരു തകരാറിലായ ലിഫ്റ്റില്‍ നിന്ന് ജയ്ദീപ് ഹലാവത്തിന്‍റെ കഥാപാത്രം പറയുന്നതാണ് ടീസറില്‍ ഉള്ളത്. 

Latest Videos

പുതിയ സീസൺ ഇഷ്‌വാക് സിംഗിന് പുറമേ തിലോത്തമ ഷോമിനെയും ഗുൽ പനാഗിനെയും സീരിസില്‍ തിരിച്ചെത്തിക്കുന്നുണ്ട് . സീസണ്‍ 2 ജനുവരി 17-ന് പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും.  അവിനാഷ് അരുൺ ധവാരെ സംവിധാനം ചെയ്ത് സുദീപ് ശർമ്മ ക്രിയേറ്ററായ ഈ സീരീസ് യൂനോയ ഫിലിംസ് എൽഎൽപിയുമായി സഹകരിച്ച് ക്ലീൻ സ്ലേറ്റ് ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്.

നടി അനുഷ്ക ശര്‍മ്മയും സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയും നടത്തുന്ന പ്രൊഡക്ഷന്‍ ഹൗസാണ്  ക്ലീൻ സ്ലേറ്റ് ഫിലിംസ്. പാതാള്‍ ലോക് ആദ്യ സീസണ്‍ ഇറങ്ങിയതിന് പിന്നാലെ ഇത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിലെ കണ്ടന്‍റിന്‍റെ പേരില്‍ അനുഷ്കയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ സീരിസ് പ്രമോട്ട് ചെയ്ത് പോസ്റ്റിട്ട അനുഷ്കയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വീരാട് കോലിയും സൈബര്‍ ആക്രമണം നേരിട്ടിരുന്നു. #BanPaatalLok എന്ന പേരില്‍ അന്ന് ഹാഷ്ടാഗ് ക്യാംപെയിന്‍ പോലും നടന്നിട്ടുണ്ട്. 

എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ഇറങ്ങിയ സീരിസ് വന്‍ വിജയമായതിന് പിന്നാലെ രണ്ടാം ഭാഗം എത്തുമെന്ന് അനുഷ്ക ശര്‍മ്മ അന്നെ ഉറപ്പ് നല്‍കിയിരുന്നു.  പ്രൈം വീഡിയോ പങ്കിട്ട ഒരു പത്രക്കുറിപ്പിൽ പാതാള്‍ ലോക് ക്രിയേറ്ററായ സുദീപ് ശർമ്മ പറഞ്ഞത് ഇതാണ്.  "ആദ്യ സീസണിലെ മികച്ച പ്രതികരണം മറ്റൊരു തീവ്രമായ കഥകൾ തയ്യാറാക്കാൻ എന്നെ പ്രചോദിപ്പിച്ചു. അസാധാരണമായ ഒരു ടീമാണ് ഇതിന് പിന്നാല്‍. സസ്പെന്‍സും ത്രില്ലും ഈ സീസണില്‍ കൂടും." സുദീപ് ശർമ്മ പറഞ്ഞു.

വിരാട് കോലിക്കും ദീപിക പദുക്കോണിനും തിരിച്ചടി; ബിസിനസ് ചെയ്ത് ലാഭം കൊയ്ത് ഹൃത്വിക്ക് റോഷനും കത്രീന കൈഫും

പൊട്ടിച്ചിരിക്കാന്‍ ആ പ്രിയദര്‍ശന്‍ ചിത്രം; പക്ഷേ വിരാട് കോലിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ മറ്റൊന്ന്

 

click me!