ടൊവിനൊയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' പൂര്‍ത്തിയായി

By Web Team  |  First Published Jun 23, 2023, 12:21 PM IST

അന്വേഷകരുടെ കഥ പറയുന്ന ഒരു ചിത്രമാണ് ഇത്.


ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.  ഡാര്‍വിൻ കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. 'അന്വേഷിപ്പിൻ കണ്ടെത്തു'മിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ചിത്രത്തിന്റെ രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. കോട്ടയത്തും, കട്ടപ്പനയിലും തൊടുപുഴയിലുമായിട്ടാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ടൊവിനൊയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പി പി കുഞ്ഞികൃഷ്‍ണൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ  തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്വേഷകരുടെ കഥ പറയുന്ന ഒരു ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.

Latest Videos

'കാപ്പ'യുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രമായ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളസംരഭം എന്ന സവിശേഷതയും 'അന്വേഷിപ്പിൻ കണ്ടെത്തിനു'മുണ്ട്.

എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തു'മില്‍ പുതുമുഖ നായികമാരും വേഷമിടുന്നുണ്ട്. സൈജു ശ്രീധറാണ് ചിത്രത്തിന്റെ എഡിറ്റര്‍. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ചായാഗ്രഹണം. കോസ്റ്റ്യുംസ് സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പിആർഒ ശബരി എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ഡിറ്റക്ടീവായി വിദ്യാ ബാലൻ, 'നീയതി'ന്റെ ട്രെയിലര്‍ പുറത്ത്

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!