ഫെബ്രുവരി 15ന് റിലീസിന് എത്തുന്ന ചിത്രം.
ഏകദേശം ഇരുപത് മണിക്കൂര്‍ മുന്‍പ് ഒരു ട്രെയിലര്‍ റിലീസ് ചെയ്തു. മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തിലേക്ക് ആയിരുന്നു അത്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ എത്തുന്ന ചിത്രം ഏവരെയും അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കുന്നതാണ് ട്രെയിലര്‍. നെഗറ്റീവ് ഷേഡിലുള്ള മമ്മൂട്ടിയുടെ പ്രകടനം ഓരോരുത്തരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒപ്പം അര്‍ജുന്‍ അശോകന്‍ ഉള്‍പ്പടെ ഉള്ളവരുടേതും.
മൊത്തം അഞ്ച് ഭാഷകളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം ഇന്നലെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ ട്രെയിലറും റിലീസ് ചെയ്തിരുന്നു. അന്യാഭാഷക്കാരിലും മലയാളികളെ പോലെ ഞെട്ടല്‍ ഉളവാക്കിരിയിരിക്കുകയാണ് മമ്മൂട്ടി. പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ ഡബ്ബിങ്. അഞ്ച് ഭാഷയിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ഓരോ ഭാഷയിലും തന്‍റെ സൗണ്ടിലൂടെ കഥയുടെ ഭീതി കൃത്യമായി ഡബ്ബ് ചെയ്ത് ഫലിപ്പിച്ചതില്‍ ഏവരും അത്ഭുതപ്പെടുത്തുന്നുണ്ട്.
'നമ്മുടെ നടന്മാര്‍ക്ക് കഴിയാത്തത്, മമ്മൂക്ക സിറന്ത നടികര്‍' എന്നാണ് ഒരു തമിഴ് ആരാധകന്‍ കുറിച്ചിരിക്കുന്നത്. ഒരു തമിഴ് നടനും മോഡുലേഷനുകൾ ഉപയോഗിച്ച് ഇത്രയും മികച്ച രീതിയില്‍ ഡബ്ബിംഗ് ചെയ്യാൻ കഴിയില്ലെന്ന് താൻ കരുതുന്നുവെന്നും ഇദ്ദേഹം കുറിക്കുന്നുണ്ട്.
'ഒരു യഥാർത്ഥ ഇന്ത്യൻ സിനിമ ഇങ്ങനെ ആയിരിക്കണം. യഥാർത്ഥ സിനിമാ പ്രാക്ടീഷണർമാരെ കണ്ടെത്തുന്ന ദക്ഷിണേന്ത്യ മമ്മൂട്ടിയുടെ അസാധ്യപ്രകടനം, ഇതാണ് സിനിമ, ഇതാണ് നടന്‍', എന്നാണ് പശ്ചിമ ബംഗാളില്‍ നിന്നും ഒരാള്‍ കുറിച്ചത്.
അതുകേട്ടതും മമ്മൂട്ടി അലറി, അവാര്‍ഡ് വേദിയില്‍ രാഷ്‍ട്രപതിയും ഭയന്നു; വെളിപ്പെടുത്തി ശ്രീനിവാസൻ
'വളരെ മികവാര്‍ന്ന ഡബ്ബിംഗ്, ബ്ലാക് ആന്‍ഡ് വൈറ്റിലുള്ള ഉള്ള വിഷ്വൽ അതിശയിപ്പിക്കുന്നതായി തോന്നുന്നു. ചിത്രം കന്നഡയിൽ റിലീസ് ചെയ്യുന്നതിന് എല്ലാവരോടും നന്ദി. ഇവിടെയുള്ള നിരവധി മമ്മൂട്ടി ആരാധകർ സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്', എന്നാണ് കന്നഡികര്‍ പറയുന്നത്.
'ഒരേയൊരു മമ്മൂക്കയിൽ നിന്നുള്ള ഒരു ഐതിഹാസിക കലാസൃഷ്ടിയാണ് ഭ്രമയുഗം, സാധ്യമായ എല്ലാ വഴികളിലും അദ്ദേഹം തന്‍റെ പ്രായത്തെ പുനർനിർവചിക്കുകയാണ്', എന്നാണ് ഒരു തെലുങ്ക് ആരാധകന്‍ കുറിക്കുന്നത്. എന്തായാലും ഫെബ്രുവരി 15ന് റിലീസിന് എത്തുന്ന ചിത്രം കാണാന്‍ ഭാഷാഭേദമെന്യെ ഒരോരുത്തരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് ഉറപ്പാണ്.