കിരൺ റാവുവിന്റെ ലാപതാ ലേഡീസ് ഓസ്‌കാർ 2025 ലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിന്റെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയില്ല.
മുംബൈ: കിരൺ റാവുവിന്റെ ലാപതാ ലേഡീസ് മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഓസ്‌കാർ 2025-ലേക്കുള്ള ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയില്ല. ഡിസംബർ 17നാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. അതേ സമയം ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ സന്തോഷ് എന്ന ചിത്രം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാർഡിനുള്ള ഔദ്യോഗിക എൻട്രിയായി കിരൺ റാവുവിന്‍റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമീണ ഇന്ത്യയിലെ രണ്ട് യുവ വധുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കിരണ്‍ റാവുവിന്‍റെ സിനിമ ഇന്ത്യൻ സ്ത്രീകളുടെ വൈവിധ്യത്തെ മികച്ച രീതിയിൽ പകർത്തിയതായി അസമീസ് ചലച്ചിത്ര നിർമ്മാതാവ് ജാനു ബറുവ അധ്യക്ഷനായ ഒസ്കാര്‍ എന്‍ട്രിയായ ചിത്രം തെരഞ്ഞെടുത്ത 13 അംഗ സെലക്ഷൻ കമ്മിറ്റി പറഞ്ഞത്.
undefined
കഴിഞ്ഞ കുറച്ചു ദിവസമായി ചിത്രത്തിന് വേണ്ടിയുള്ള കഠിനമായ പ്രമോഷനിലായിരുന്നു ചിത്രത്തിന്‍റെ അണിയറക്കാര്‍. കിരണ്‍ റാവുവും നിര്‍മ്മാതാവ് ആമിര്‍ ഖാനും നിരന്തരം വിദേശത്ത് അടക്കം അഭിമുഖങ്ങള്‍ നല്‍കിയിരുന്നു.
ഓസ്കാർ ഷോർട്ട് ലിസ്റ്റ്
ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയ സിനിമകളും രാജ്യങ്ങളും
ഐആം സ്റ്റില്‍ ഹീയര്‍ - ബ്രസീല്‍
യൂണിവേഴ്സല്‍ ലംഗ്വേജ് - കാനഡ
വേവ്സ് -ചെക്ക് റിപ്പബ്ലിക്
ദ ഗേള്‍ വിത്ത് നീഡില്‍ - ഡെന്‍മാര്‍ക്ക്
എമിലിയ പെരെസ് - ഫ്രാന്‍സ്
ദ സീഡ് ഓഫ് സെക്രട്ട് ഫിഗ് -ജര്‍മ്മനി
ടെച്ച് - ഐസ്ലാന്‍റ്
ക്നീക്യാപ് - അയര്‍ലാന്‍റ്
വെർമിലിയൻ - ഇറ്റലി
ഫ്ലോ -ലാത്വിയ
അർമാൻഡ് - നോര്‍വേ
ഫ്രം ഗ്രൗണ്ട് സീറോ - പാലസ്തീന്‍
ഡഹോമി- സെനഗള്‍
ഹൗടു മേയ്ക്ക് മില്ല്യണ്‍ ബിഫോര്‍ ഗ്രാന്‍റ്മാ ഡൈസ് - തായ്ലാന്‍റ്
സന്തോഷ് - യുകെ
ആദ്യ ബോളിവുഡ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്‍റെ ശമ്പളം: ബേബി ജോണ്‍ താരങ്ങളുടെ പ്രതിഫലം ഇത്രയോ?
'ഇനിയും വൈകാന്‍ പറ്റില്ല' : സ്വന്തം കണ്ണ് പോലും നോക്കാതെ ഈ തീരുമാനം എടുത്ത് അക്ഷയ് കുമാര്‍