'ഓപ്പറേഷൻ റാഹത്' ടീസർ വൈകാതെ; മേജര്‍ രവിയുടെ സംവിധാനത്തില്‍ ശരത് കുമാര്‍

By Web Team  |  First Published Jul 8, 2024, 11:59 PM IST

കഥ, തിരക്കഥ കൃഷ്ണകുമാര്‍ കെ എഴുതുന്നു


ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓപ്പറേഷന്‍ റാഹത്. ചിത്രത്തിൻ്റെ ടീസർ ചിത്രീകരണത്തിന്‍റെ പൂജയും സ്വിച്ചോൺ കർമ്മവും പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ നടന്നു. സംവിധായകൻ മേജർ രവി സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമ്മാതാവ് അനൂപ് മോഹൻ ക്ലാപ്പ് അടിച്ചു. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം മേജർ രവി ഒരുക്കുന്ന ഓപ്പറേഷന്‍ റാഹത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അർജുൻ രവി നിർവ്വഹിക്കുന്നു.

കഥ, തിരക്കഥ കൃഷ്ണകുമാര്‍ കെ എഴുതുന്നു. 2015 ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.. എഡിറ്റർ ഡോണ്‍ മാക്സ്, സംഗീതം രഞ്ജിന്‍ രാജ്, ചീഫ് എക്സിക്യൂട്ടീവ് ബെന്നി തോമസ്‌, വസ്ത്രാലങ്കാരം വി സായ് ബാബു, കലാസംവിധാനം ഗോകുല്‍ ദാസ്‌, മേക്കപ്പ് റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ പ്രവീണ്‍ ബി മേനോന്‍, അസോസിയേറ്റ് ഡയറക്ടർ പരീക്ഷിത്ത് ആർ എസ്,  ഫിനാന്‍സ് കണ്‍ട്രോളർ-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ രതീഷ്‌ കടകം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈൻ സുഭാഷ് മൂണ്‍മാമ, പി ആർ ഒ- എ എസ് ദിനേശ്.

Latest Videos

ALSO READ : ഭയപ്പെടുത്താന്‍ 'ചിത്തിനി' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!