'​രം​ഗണ്ണനും' 'ആനന്ദേട്ടനും' മാത്രമല്ല; കളര്‍ഫുള്‍ ഓണപ്പൂരവുമായി ഏഷ്യാനെെറ്റ്

By Web Team  |  First Published Sep 11, 2024, 3:54 PM IST

ടെലിവിഷന്‍ പ്രീമിയറുകള്‍ക്കൊപ്പം മറ്റ് ശ്രദ്ധേയ പരിപാടികളും


പതിവുപോലെ ആഘോഷങ്ങള്‍ക്ക് നിറം പകരുന്ന ഓണക്കാഴ്ചകളുമായി ഏഷ്യാനെറ്റ് ചാനലുകള്‍. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ, ടെലിഫിലിമുകൾ, സംഗീതവിരുന്നുകൾ, കോമഡി സ്‌കിറ്റുകൾ, ഓണം കുക്കറി ഷോകൾ, ഓണം സ്പെഷ്യൽ സ്റ്റാർ സിം​ഗര്‍, സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ,  ഐ എസ് എൽ 2024 - 25 ലൈവ് , കേരള വടംവലി ലീഗ്   തുടങ്ങി നിരവധി പരിപാടികളുമായാണ് ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസും ഏഷ്യാനെറ്റ് മൂവീസും പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നുന്നത്. 
 
ഏഷ്യാനെറ്റ്
 
സെപ്റ്റംബർ 14, ഉത്രാടദിനത്തിൽ രാവിലെ 8 മണിക്ക് രുചിയൂറുന്ന ഓണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന "ഓണരുചിമേളവും ഓണ കലവറയും" സംപ്രേഷണം ചെയ്യുന്നു. തുടർന്ന് 8.30 ന് നൂറിലധികം ഹാസ്യകലാകാരന്മാരും പ്രശസ്ത ചലച്ചിത്രതാരങ്ങളും പങ്കെടുത്ത "ഓണം കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ 2024 ", 11 മണിക്ക് ഓണാഘോഷങ്ങളും ഓണപ്പാട്ടുകളുമായി "ഓണം സ്പെഷ്യൽ സ്റ്റാർ സിംഗറും" ഉച്ചയ്ക്ക് 12.30 ന് സൂപ്പർഹിറ്റ് കോർട്ട് ഡ്രാമ ചലച്ചിത്രം, ജിത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന "നേരും" വൈകുന്നേരം 4 മണിക്ക് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ, അതിജീവനത്തിന്റെ  കഥപറഞ്ഞ "മഞ്ഞുമ്മൽ ബോയ്‌സും" രാത്രി 7 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഫഹദ് ഫാസിലിന്റെ ​ഗംഭീര പ്രകടനം കൊണ്ട് തിയറ്ററുകളെ ഇളക്കിമറിച്ച മാസ്സ് എന്റർടൈൻമെന്റ് "ആവേശവും സംപ്രേഷണം ചെയ്യുന്നു. ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എനർജി പടം, അതാണ് ആവേശം. ബെംഗളൂരുവിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം,
 
സെപ്റ്റംബർ 15, തിരുവോണ ദിനത്തിൽ രാവിലെ 8 മണിക്ക്, ഓണവിഭവങ്ങളുടെ രുചിഭേദങ്ങളുമായി ഓണരുചിമേളവും ഓണ കലവറയും 8.30 ന് ടെലിവിഷനിലെ ജനപ്രിയതാരങ്ങൾ അവതരിപ്പിക്കുന്ന ന്യത്തവും ഹാസ്യവും സംഗീതവും കൊണ്ട് സദസിനെ ഇളക്കിമറിച്ച സ്റ്റേജ് ഇവന്റ് "ഓണ താരമേളവും" 11 മണിക്ക് പ്രശസ്ത ചലച്ചിത്രതാരങ്ങളും സ്റ്റാർ സിംഗേഴ്സും ജഡ്ജസും ചേർന്നൊരുക്കുന്ന ഓണം സ്പെഷ്യൽ വിരുന്നുമായി "സ്റ്റാർ സിംഗർ സ്പെഷ്യൽ എപ്പിസോഡും" ഉച്ചയ്ക്ക് 12.30 ന് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, അനഘ എന്നിവർക്കൊപ്പം ഒരു സിംഹവും പ്രധാന കഥാപാത്രമായി എത്തുന്ന, അതിജീവനവും കോമഡിയും സമന്വയിപ്പിച്ച ചലച്ചിത്രം "ഗർർർ"ഉം വൈകുന്നേരം 3.30 ന് യുവതലമുറയുടെ ഹരമായ നസ്ലിൻ - മമിത ബൈജു ജോഡി എത്തിയ, സൗത്ത് ഇന്ത്യയാകെ സൂപ്പർ ഹിറ്റായ ചലച്ചിത്രം "പ്രേമലുവും" സംപ്രേഷണം ചെയ്യുന്നു. കൂടാതെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ രാത്രി  7 മണിക്ക് വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളും രസകരമായി അവതരിപ്പിച്ച, തീർത്തും പൃഥ്വിരാജ് - ബേസിൽ ജോസഫ് കോംബോയിൽ തീർത്ത സൂപ്പർഹിറ്റ് ചലച്ചിത്രം "ഗുരുവായൂർ അമ്പലനടയിൽ" പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നിഖില വിമൽ, അനശ്വര രാജൻ, ബൈജു സന്തോഷ്, ജഗദീഷ്, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

ഏഷ്യാനെറ്റ് മൂവീസ്
 
 ഉത്രാടദിനത്തിൽ രാവിലെ 7 മണിമുതൽ സുപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ഫാമിലി, കേശു ഈ വീടിന്റെ നാഥന്‍, ഗരുഡൻ, നെയ്മർ, വർഷങ്ങൾക്കു ശേഷം, മിന്നൽ മുരളി, ഹോം, ചങ്ങാതിപൂച്ച എന്നിവയും തിരുവോണദിനത്തിൽ രാവിലെ 7 മണി മുതൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, ഹൃദയം, തുണ്ട്, കണ്ണൂർ സ്‌ക്വാഡ്, ആർ ഡി എക്സ്, മാളികപ്പുറം, വൺ, ഇവർ വിവാഹിതരായാൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി സംപ്രേഷണം ചെയ്യുന്നു.  
 
ഏഷ്യാനെറ്റ് പ്ലസ്
 
ഉത്രാടദിനമായ സെപ്റ്റംബർ 14 ന്, രാവിലെ 5.30 മുതൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ രാപ്പകൽ, കനകം കാമിനി കലഹം, മഹേഷും മാരുതിയും, ജാനകി ജാനേ, തീർപ്പ് എന്നിവ സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ വൈകുന്നേരം 6 .45 മുതൽ ഐ എസ് എൽ 2024 - 25 ലൈവും രാത്രി 9.45  ന് കേരള വടംവലി ലീഗും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു.
 
തിരുവോണദിനമായ സെപ്റ്റംബർ 15 ന് രാവിലെ 6 മണി മുതൽ ചലച്ചിത്രങ്ങളായ അരവിന്ദന്റെ അതിഥികൾ, ലളിതം സുന്ദരം, മധുരം, വാലാട്ടി, വാശി, ഒരു തെക്കൻ തല്ലുകേസ് തുടങ്ങിയവയും രാത്രി 7.15 മുതൽ ഐ എസ് എൽ 2024 - 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും സംപ്രേക്ഷണം ചെയ്യുന്നു.

Latest Videos

undefined

ALSO READ : വിരലിലെ തുന്നിക്കെട്ടുമായി ആക്ഷന്‍ രം​ഗം പൂര്‍ത്തിയാക്കിയ ആന്‍റണി; 'കൊണ്ടല്‍' ഓണത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!