സമീപകാലത്തെ പ്രധാന ഹിറ്റുകളില്‍ ഭൂരിഭാഗവും ലിസ്റ്റില്‍
ഓണം സ്പെഷല്‍ ആയി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന ടെലിവിഷന്‍ പ്രീമിയറുകള്‍ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്. സമീപകാലത്ത് മലയാളികള്‍ ആഘോഷിച്ച ചിത്രങ്ങളില്‍ മിക്കതും ഈ നിരയിലുണ്ട്. ഉത്രാട ദിനമായ സെപ്റ്റംബര്‍ 14 ന് ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം, നസ്‍ലെന്‍ കെ ഗഫൂര്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്ത ഗര്‍ര്‍ര്‍ എന്നിവ സംപ്രേഷണം ചെയ്യും.
തിരുവോണ ദിനമായ സെപ്റ്റംബര്‍ 15 ന് പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍, ബിജു മേനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിയാസ് ഷെരീഫ് സംവിധാനം ചെയ്ത തുണ്ട് എന്നിവ പ്രദര്‍ശിപ്പിക്കും.
undefined
ഓണത്തിന് മുന്‍പ് ഓഗസ്റ്റ് 25 ഞായറാഴ്ച സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്, സെപ്റ്റംബര്‍ 1 ഞായറാഴ്ച ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രവും സംപ്രേഷണം ചെയ്യും.
ALSO READ : ഒടിടിയില്‍ ഞെട്ടിക്കാന്‍ '1000 ബേബീസ്'; ടീസര്‍ എത്തി