മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം: ഹര്‍ജിയില്‍ ഉദയനിധി സ്റ്റാലിന് ഹൈക്കോടതി നോട്ടീസ്

By Web Team  |  First Published Jun 24, 2023, 1:46 PM IST

മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രധാന നടനുമായ ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. 


ചെന്നൈ: വരുന്ന ജൂണ്‍ 29നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍  റിലീസ് ചെയ്യുന്നത്. രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ.

എന്നാല്‍ ഇപ്പോള്‍ മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രധാന നടനുമായ ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ജൂണ്‍ 28ന് മുന്‍പ് കോടതിക്ക് മറുപടി നല്‍കാനാണ് തമിഴ്നാട് യുവജനകാര്യ, സ്പോര്‍ട്സ് മന്ത്രി കൂടിയായ ഉദയനിധിക്ക് കോടതി നല്‍കിയ നിര്‍ദേശം.
 
രാമ ശരവണന്‍ എന്ന നിര്‍മ്മാതാവാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍ ഉദയനിധി സ്റ്റാലിന്‍ 25 കോടി നഷ്ടപരിഹാരം നല്‍കണം. അല്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണം എന്നാണ് പരാതിക്കാരന്‍റെ ഹര്‍ജിയില്‍ പറയുന്നത്.

Latest Videos

ഉദയനിധി സ്റ്റാലിന്‍ നായകനായി 2018 ല്‍ എയ്ഞ്ചല്‍ എന്ന ചിത്രം താന്‍ നിര്‍മ്മാണം ആരംഭിച്ചുവെന്നും. അതിന്‍റെ 80 ശതമാനം ഷൂട്ടിംഗ് തീര്‍ന്നുവെന്നും.ബാക്കി 20 ശതമാനത്തിന് ഉദയനിധി സ്റ്റാലിന്‍ ഡേറ്റ് നല്‍കിയില്ലെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്. തന്‍റെ ചിത്രത്തിന് മുന്‍പ് ഉദയനിധി തന്നെ നിര്‍മ്മിക്കുന്ന  ഉദയനിധി ഇറങ്ങിയാല്‍ അത് തനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ് ഇയാള്‍ ഹര്‍ജിയില്‍ പറയുന്നത്. 

യോഗി ബാബു, ആനന്ദി, പായല്‍ രാജ്പുത്ത് അടക്കം താരനിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് എയ്ഞ്ചല്‍. എന്നാല്‍ ചിത്രം പൂര്‍ത്തീകരിച്ചില്ല.  അതേ സമയം മാമന്നന്‍  പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉദയനിധിയുടെ അവസാനത്തെ ചിത്രമാണ്.  തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 

'നന്ദി ഇല്ലാത്ത ലോകത്ത്‌ ഇങ്ങനെയൊക്കെ ചിലർ' ; വീഡിയോയുമായി ഒമര്‍, ഉദ്ദേശിച്ചയാളെ മനസിലായെന്ന് കമന്‍റുകള്‍

കേരള ക്രൈം ഫയല്‍സ് : കൈയ്യടിക്കേണ്ട മലയാളം ക്രൈം ത്രില്ലര്‍.!

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും

click me!