ആ താരം നിരസിച്ചു, 'ലക്കി ഭാസ്‍കര്‍' ദുല്‍ഖറിലേക്ക് എത്തി; റോള്‍ ഒഴിവാക്കാനുണ്ടായ കാരണം

By Web Team  |  First Published Nov 4, 2024, 8:41 AM IST

ദീപാവലി റിലീസ് ആയി എത്തിയ ചിത്രം വന്‍ വിജയമാണ് നേടുന്നത്


തെന്നിന്ത്യന്‍ സിനിമ അതിന്‍റെ ഭാഷാപരമായ അതിരുകള്‍ ഭേദിച്ച് ഇന്ത്യയൊട്ടുക്കും പ്രേക്ഷകരെ നേടുന്ന കാലമാണ് ഇത്. മറ്റ് ഭാഷകളിലെ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ന് സാധാരണമാണ്. അക്കാര്യത്തില്‍ മലയാളത്തില്‍ ഏറ്റവും വിജയം കണ്ടെത്തിയ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായ ഏറ്റവും പുതിയ ചിത്രം തെലുങ്കില്‍ നിന്നാണ്. അദ്ദേഹം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച്, ദീപാവലി റിലീസ് ആയി എത്തിയ ലക്കി ഭാസ്‍കര്‍ ആണ് അത്. വന്‍ പ്രദര്‍ശന വിജയമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

തെലുങ്കില്‍ ദുല്‍ഖറിന്‍റെ സ്വീകാര്യത വലിയ അളവില്‍ ഉയര്‍ത്തിയിരിക്കുകയാണ് ലക്കി ഭാസ്കര്‍. എന്നാല്‍ സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഈ ചിത്രത്തിലെ നായകനാവാന്‍ ആദ്യം പരിഗണിച്ചിരുന്നത് ദുല്‍ഖറിനെയല്ല. മറ്റൊരു തെലുങ്ക് യുവതാരത്തെയാണ്. തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ലക്കി ഭാസ്കറാവാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് നാനിയെ ആണ്. എന്നാല്‍ ഒരു കുട്ടിയുടെ അച്ഛനായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നാനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജേഴ്സി, ഹായ് നന്ന എന്നീ ചിത്രങ്ങളില്‍ നാനി അച്ഛന്‍ റോളുകളില്‍ എത്തിയിരുന്നു. അത് ആവര്‍ത്തിക്കുന്നപക്ഷം തന്‍റെ ഇമേജ് അതായി മാറുമോ എന്ന് നാനി സംശയിച്ചു. പിന്നീടാണ് ദുല്‍ഖറിലേക്ക് വെങ്കി അറ്റ്ലൂരി എത്തിയതും അദ്ദേഹം ഏറ്റെടുത്തതും. 

Latest Videos

അതേസമയം വെങ്കി അറ്റ്ലൂരി കരിയറിലെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളില്‍ മറ്റ് ഭാഷകളിലെ നായകന്മാരെയാണ് അഭിനയിപ്പിച്ചതെന്ന് ഒരു വിഭാഗം തെലുങ്ക് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലക്കി ഭാസ്കര്‍ കൂടാതെ അദ്ദേഹത്തിന്‍റെ കഴിഞ്ഞ ചിത്രം സാറില്‍ (തമിഴില്‍ വാത്തി) ധനുഷ് ആയിരുന്നു നായകന്‍. എന്നാല്‍ ഈ ചിത്രത്തിലേക്കും ഒരു തെലുങ്ക് താരത്തെ തന്നെയാണ് വെങ്കി അറ്റ്ലൂരി ആദ്യം ആലോചിച്ചിരുന്നത്. നാഗ ചൈതന്യ ആയിരുന്നു അത്. എന്നാല്‍ തിരക്കഥ കേട്ട അദ്ദേഹം ചിത്രം നിരസിക്കുകയായിരുന്നു. 

ALSO READ : ഇതാണ് 'സെക്രട്ടറി അവറാന്‍'; ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ 'റൈഫിള്‍ ക്ലബ്ബി'ല്‍ ദിലീഷ് പോത്തന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!