അല്ലു അർജുനല്ല, ഈ സൂപ്പർ സ്റ്റാർ ആയിരുന്നു 'പുഷ്പ' യുടെ റോളിലേക്ക് ആദ്യം തിരഞ്ഞെടുത്തത്

By Web Team  |  First Published Dec 5, 2024, 9:47 AM IST

പുഷ്പ 2 ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. സുകുമാര്‍ ആദ്യം പുഷ്പയുടെ കഥ പറഞ്ഞത് അല്ലുവിനോട് അല്ലെന്ന് വെളിപ്പെടുത്തല്‍.


തിരുവനന്തപുരം: പാന്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ സമീപകാലത്ത് ഒന്നാകെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ പുഷ്പയുടെ സീക്വല്‍ എന്നതുതന്നെയാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണമായത്. ഇപ്പോഴിതാ ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യ പ്രതികരണങ്ങളും എത്തിത്തുടങ്ങിയിരിക്കുന്നു.

പുഷ്പ സിനിയില്‍ ആ റോളിലേക്ക് അല്ലു അര്‍ജുനെ അല്ലാതെ ആര്‍ക്കും ഇപ്പോള്‍ ആലോചിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാര്‍ പുഷ്പ സംബന്ധിച്ച കഥയില്‍ ആദ്യമായി ആലോചിച്ചത് അല്ലു അര്‍ജുനെ അല്ലെന്നാണ് അദ്ദേഹം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയത്. സുകുമാര്‍ പുഷ്പ സംബന്ധിയായ കഥ ആദ്യം പറ‍ഞ്ഞത് മഹേഷ് ബാബുവിനോടായിരുന്നു. 

Latest Videos

സുകുമാറും മഹേഷ് ബാബുവും തമ്മിൽ ക്രിയാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതിനാലാണ് പിന്നീട് ഈ പ്രൊജക്ട് ഉപേക്ഷിച്ചത്. മുന്‍പ് പുഷ്പ ദ റൈസിന്‍റെ പ്രമോഷനിടെ മഹേഷ് ബാബു സിനിമ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് സുകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

"ഞാൻ മഹേഷ് ബാബുവിനോട് പറഞ്ഞ കഥയും രക്തചന്ദനം കടത്ത് അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ അത് കുറച്ച് മുമ്പ് ആയിരുന്നു. പിന്നീട് ഈ പ്രൊജക്റ്റ് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ വ്യത്യസ്തമായ കഥയാണ് ഞാൻ എഴുതിയത്. മഹേഷ് ബാബുവിനൊപ്പം ഇപ്പോള്‍ ഉള്ളപോലെ കഥ പറ്റില്ലായിരുന്നു. എന്നാല്‍ അന്നത്തെ  പ്രൊജക്ടിന്‍റെ പശ്ചാത്തലം ഒന്നുതന്നെയായിരുന്നു" സുകുമാര്‍ പറഞ്ഞു. 

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

ഇത്തവണ തീ അല്ല കാട്ടുതീ ; പുഷ്പയുടെ രണ്ടാം വരവ് - റിവ്യൂ

പുഷ്പ 2 റിലീസ്; സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ, സംഭവം ബംഗളൂരുവിൽ

click me!