എത്ര പേരാണ് നിവിൻ പോളിക്കൊപ്പം, ഇതാ മലയാളി ഫ്രം ഇന്ത്യയുടെ ലുക്ക് പുറത്ത്

By Web Team  |  First Published Jan 3, 2024, 10:04 PM IST

നിവിന്റെ മലയാളി ഫ്രം ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.


നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. കോമഡിക്കും പ്രധാന്യമുള്ള ഒരു ചിത്രമായിരിക്കും. ധ്യാൻ ശ്രീനിവാസനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്ന മലയാളി ഫ്രം ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'യും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 'ഏഴ് കടൽ ഏഴ് മലൈ' സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്‍തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടൽ ഏഴ് മലൈ. ഏഴ് കടൽ ഏഴ് മലൈയുടെ ഗ്ലിംപ്‍സ് വീഡിയോ പുറത്തിവിട്ടത് ആരാധകരുടെ ശ്രദ്ധായകര്‍ഷിച്ചിരുന്നു.

Presenting the first look poster of "MALAYALEE FROM INDIA" pic.twitter.com/n8pwdklHi0

— Nivin Pauly (@NivinOfficial)

Latest Videos

undefined

തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടൽ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.

മമ്മൂട്ടി നായകനായ പേരൻപ് സിനിമയ്‍ക്ക് ശേഷം റാം നിവിൻ പോളിക്കൊപ്പം എത്തുന്നതിനാല്‍ 'ഏഴ് കടൽ ഏഴ് മലൈ'യില്‍ വലിയ പ്രതീക്ഷകളാണ്. ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന വേഷത്തിലെത്തിലെത്തിച്ച് സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ നിര്‍മിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ നിര്‍വഹിക്കുന്ന ചിത്രം ഏഴ് കടൽ ഏഴ് മലൈയുടെ ആക്ഷൻ സ്റ്റണ്ട് സിൽവ, പി ആർ ഓ മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ്.

Read More: ഗള്‍ഫിലും മോഹൻലാലിനോട് ഏറ്റുമുട്ടാനാളില്ല, നേരിന്റെ കളക്ഷൻ അമ്പരപ്പിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!