"മലയാളി ഫ്രം ഇന്ത്യ" നിവിന്‍ പോളി ബാക്ക്: ചിരിപ്പിച്ച് ക്രിസ്മസ് ദിനം കീഴടക്കി നിവില്‍ പോളി.!

By Web Team  |  First Published Dec 25, 2023, 4:58 PM IST

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്  ഷാരിസ് മുഹമ്മദ് ആണ്. 


കൊച്ചി: ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിർവഹിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ്‌ ചിത്രം  കൂടിയാണ് "മലയാളി ഫ്രം ഇന്ത്യ".

ഈ ചിത്രത്തിന്റെ തന്നെ  പൂജയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ നമ്പർ വൺ പ്രൊഡക്ഷൻ കമ്പനിയായ മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന സിനിമകളെ കുറിച്ചുള്ള വാർത്തകൾക്കായി അക്ഷരാർഥത്തിൽ മലയാളി പ്രേക്ഷകർ  ഒന്നടങ്കം കാത്തിരിക്കാറുണ്ട്. 

Latest Videos

2023 ൽ ഇറങ്ങിയ  ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗൺസ് ചെയ്ത ചിത്രമാണ് "മലയാളി ഫ്രം ഇന്ത്യ". ഇതിന്റെ   ടൈറ്റിൽ മോഷൻ പോസ്റ്ററിന് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനായി ഒരു ഗംഭീര പ്രമോയും ഇതിനകം അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. തമിഴ് സംവിധായകന്‍ നെല്‍സനും മറ്റും പരീക്ഷിക്കുന്ന രീതിയില്‍ തീര്‍ത്തും രസകരമാണ് "മലയാളി ഫ്രം ഇന്ത്യ"യുടെ പ്രമോ വീഡിയോ.

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്  ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയിക്സ്  ബിജോയ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ  ഇൻ ചാർജ് അഖിൽ യെശോധരൻ, റഹീം പി എം കെ (ദുബായ്),

ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ. വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.

2023 ലെ ഇന്ത്യന്‍ സിനിമയിലെ പണം വാരി പടങ്ങള്‍; ഫ്ലോപ്പായിട്ടും പണം വരിയ പടം വരെ ലിസ്റ്റില്‍.!

'രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശം നൽകുന്നത് അന്യായം'

click me!