സ്റ്റൈലിഷ് ലുക്കില്‍ നിവിന്‍ പോളി; ഹനീഫ് അദേനി ചിത്രം ദുബൈയില്‍

By Web Team  |  First Published Jan 24, 2023, 6:44 PM IST

2019 ല്‍ പുറത്തെത്തിയ മിഖായേലിനു ശേഷം നിവിന്‍ പോളി- ഹനീഫ് അദേനി ഒരുമിക്കുന്ന ചിത്രം


സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കരിയറിനോടുള്ള സമീപനത്തിലുമൊക്കെ തന്റേതായ വഴികളിലൂടെ സഞ്ചരിക്കുന്ന താരമാണ് നിവിന്‍ പോളി. ശരീരഭാരം കുറച്ച് നടത്തിയ മേക്കോവറിന്‍റെ പേരിലാണ് നിവിന്‍ അടുത്തിടെ വാര്‍ത്താ തലക്കെട്ടുകളില്‍ വീണ്ടും ഇടംപിടിച്ചത്. ഇപ്പോഴിതാ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ദുബൈ ലൊക്കേഷനിലാണ് നിവിന്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.

2019 ല്‍ പുറത്തെത്തിയ മിഖായേലിനു ശേഷം നിവിന്‍ പോളി- ഹനീഫ് അദേനി ഒരുമിക്കുന്ന ചിത്രമാണിത്. ജനുവരി 20 ന് യുഎഇയിൽ സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചിരുന്നു. പുറത്തെത്തിയിരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് നിവിന്‍ പോളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിവിന്‍റെ കരിയറിലെ 42-ാം ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസ്, പോളി ജൂനിയര്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ചേര്‍ന്നാണ്. 

Latest Videos

 

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, വസ്ത്രാലങ്കാരം മെൽവി ജെ, സംഗീതം മിഥുൻ മുകുന്ദൻ, എഡിറ്റിംഗ്  നിഷാദ് യൂസഫ്, മേക്കപ്പ് ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് ഹാരിസ് ദേശം, റഹിം, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ അഗ്നിവേശ്, ക്യാമറ അസോസിയേറ്റ് രതീഷ് മന്നാർ. തുറമുഖം, ഏഴ് കടല്‍ ഏഴ് മലൈ, താരം എന്നിവയാണ് നിവിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

ALSO READ : ആസിഫിനെയും മംമ്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സേതു; 'മഹേഷും മാരുതിയും' വീഡിയോ ഗാനം

click me!